0%

Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]

Author : amal Read All Parts 4.7K


  ഈ കഥയുടെ എല്ലാ ഭാഗങ്ങളും വായിച്ചതിന് ശേഷം മാത്രം തുടരുക. കിച്ചു വേഗം തന്റെ മുറിയിലേക്ക് ചെന്ന് ഫോണിൽ അച്ഛന്റെ നമ്പർ ഡയൽ ചെയ്തു. പെട്ടന്ന് അവന്റെ ഫോളിലേക്ക് വേറൊരു ഒരു കോൾ വന്നു. മനു എന്ന പേര് സ്ക്രീനിൽ തെളിഞ്ഞു. കോൾ അറ്റന്റ് ചെയ്യണോ വേണ്ടയോ എന്ന സംശയം കിച്ചുവിന്റെ മനസ്സിൽ ഉടലെടുത്തു. ഒരു നിമിഷം ആലോജിച്ച ശേഷം അവൻ ഫോൺ അറ്റന്റ് ചെയ്തു. " ഹലോ.. കിച്ചു.. " മനു പറഞ്ഞു. " മം.. പറ..എന്തിനാ വിളിച്ചേ..? " കിച്ചു ചോദിച്ചു. " നീയൊന്ന് നമ്മുടെ ഷെഡില്ലേക്ക് വാ.. ഒരു പ്രധാനപ്പെട്ട കാര്യം നിന്നോട് സംസാരിക്കാനുണ്ട്.. " " ഞാൻ തിരക്കിലാ പിന്നെ വരാം… " കിച്ചു ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. " കുറച്ച് സീരിയസ് ആയ കാര്യത്തിനാ വിളിക്കുന്നത്. നീ എന്തായാലും വന്നേ പറ്റു… " മനു അവനെ നിർബന്ധിച്ചു. " എനിക്ക് വരാൻ പറ്റില്ലാന്ന് പറഞ്ഞില്ലേ… എന്നെ നിർബന്ധിക്കേണ്ട… " കിച്ചു കുറച്ച് ഗൗരവത്തിൽ പറഞ്ഞു. " ഞാൻ നിർബന്ധം പിടിക്കുന്നത് വേറൊന്നും കൊണ്ടല്ല ഇത് നിന്റെ കുടുംബത്തെ ബാധിക്കുന്ന കാര്യമായത് കൊണ്ടാണ്.." " നീ എന്താണ് പറയുന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല…? " കിച്ചു തിരിച്ചു ചോദിച്ചു. " അത് എന്താണെന്ന് പറയാൻ വേണ്ടി തന്നെയാ നിന്നോട് ഞാൻ ഷെഡ്ഢിലേക്ക് വരാൻ പറഞ്ഞത്… നീ ഇപ്പൊ വന്നില്ലെങ്കിൽ പിന്നീട് അതോർത്തു ദുഃഖിക്കേണ്ടി വരും നിനക്കും നിന്റെ കുടുംബത്തിനും. അങ്ങനെ വേണ്ടായെങ്കിൽ ഉടനെ ഇവിടെ എത്താൻ നോക്ക്. ഉച്ചയ്ക്ക് ഒരു മണി വരെ ഞങ്ങൾ

💬 Comments

View all comments