Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]
പോകാൻ തുടങ്ങി. തിരിച്ചു വീട്ടിലേക്ക് ചെന്നാലോയെന്നവൻ ചിന്തിച്ചു. പക്ഷെ എനിയതിന് കഴിയില്ല. താൻ അവരുടെ വളരെ അടുത്തെത്തി കഴിഞ്ഞിരുന്നു. മെല്ലെ നടന്ന് കിച്ചു അവരുടെ അടുത്തെത്തി. എല്ലാവരും ഒരേപോലെ നിശബ്ദരായി. അഭി കിച്ചുവിന്റെ മുഖത്തു നോക്കാതെ നിലത്തു നോക്കിയാണ് നിൽപ്പ്. കുറ്റബോധം കൊണ്ടാണോ അതോ ചമ്മല് കൊണ്ടാണോയെന്ന് അറിയില്ല. പഴയ വീറും, വാശിയുമുള്ള തന്റെടിയായ അഭിയേയല്ല അവിടെ കാണാനായത്. " നിങ്ങളെന്തിനാ എന്നോട് ഇവിടെ വരാൻ പറഞ്ഞത്..? " കിച്ചു ഒരൽപ്പം ദേഷ്യത്തോടെ ചോദിച്ചു. " അത്.. എന്താന്ന് വച്ചാൽ… " നവീൻ എന്തോ പറയാൻ ശ്രമിച്ചു പിന്നീടത് വേണ്ടെന്ന് വച്ചു. അവൻ മനുവേ നോക്കി പറഞ്ഞു : മനു കാര്യങ്ങളൊക്കെ നീ തന്നെ ഇവനോട് പറ. നവീനിന്റെ നിർദ്ദേശപ്രകാരം മനു മുൻപൊട്ട് വന്നു. അവൻ എല്ലാവരെയും ചുറ്റുമോന്ന് നോക്കി ശേഷം കിച്ചുവോട് പറഞ്ഞു : നടന്നതെല്ലാം അഭി ഞങ്ങളോട് പറഞ്ഞു. അവനത് പറഞ്ഞപ്പോൾ അവിടെയാകെ നിശബ്ദത നിറഞ്ഞു. ശേഷമവൻ തുടർന്നു : ഞങ്ങൾക്ക് നീയും, അഭിയും ഒരേപോലെയാണ്.. നല്ല സുഹൃത്തുക്കൾ. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യമാണ് നിന്റെ കുടുംബത്തിൽ സംഭവിച്ചത്. ആ കാര്യത്തിൽ അഭിയെ പോലെത്തന്നെ നിന്റെ അമ്മയും കുറ്റക്കാരിയാണ്. എനിയിപ്പോ അതിനെക്കുറിച്ചൊന്നും പറഞ്ഞിട്ട് കാര്യമില്ല, എന്തായാലും സംഭവിക്കാനുള്ളത് സംഭവിച്ചു. ഇതിന്റെ പേരും പറഞ്ഞ് എനി നീയും,അഭിയും വഴക്ക് കൂടുന്നത് ശെരിയല്ല. അതുകൊണ്ട് ഇപ്പൊ നമ്മള് ചെയ്യേണ്ട കാര്യമെന്തെന്ന് വച്ചാൽ.. ഈ കാര്യം പുറത്താരും അറിയാതിരിക്കാൻ ശ്രദ്ധിക്കുക എന്നത് മാത്രമാണ്. സൊസൈറ്റിയിൽ നന്നായി ജീവിക്കുന്നവരെ കുറിച്ച് അഭവാതം പറഞ്ഞുപരത്താൻ കാരണങ്ങൾ തപ്പി നടക്കുന്ന നാട്ടുകാരാ നമ്മുടേത്..
💬 Comments
View all comments