0%

Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]

Author : amal Read All Parts 4.8K

കിച്ചു.. വെന്ന് വിളിക്കാൻ തുനിഞ്ഞു പക്ഷെ വായിൽ നിന്നും ശബ്ദം പുറത്തു വന്നില്ല. ഉള്ളിലെ ഭയം അവൾക്കൊരു വിലങ്ങുതടിയായി. വിളിക്കുന്നതിന്‌ പകരമായി സുചിത്ര അവന്റെ ഡോറിൽ രണ്ടു തവണ തട്ടി. അവന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. കുറച്ചു ശക്തിയിൽ രണ്ടു തവണ കൂടി തട്ടി. ഒരു റെസ്പോൺസമില്ല. നിരാശയോടെ സുചിത്ര തിരിഞ്ഞു നടന്നു. ടക്.. പിന്നിൽ നിന്ന് ഒരു ശബ്ദം. സുചിത്ര തിരിഞ്ഞു നോക്കി. വാതില് തുറന്ന് കിച്ചു പുറത്തു വന്നു. എന്താ എന്ന അർത്ഥത്തിൽ കിച്ചു സുചിത്രയുടെ മുഖത്ത് നോക്കി. " മോനെ…. ചൊ… ചൊ… ചോറ് വിളമ്പി വ.. വച്ചിട്ടുണ്ട്.." വിറയലോടെ പറഞ്ഞു. " മം.. എന്താ കറി…? " അവൻ സൌമ്യമായി ചോദിച്ചു. " ഫിഷ് മോളി… " അവൾ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു. " വിളമ്പി വെക്ക്.. " അവൻ അതും പറഞ്ഞ് കൈ കഴുകാൻ പോയി. ഈ സമയം സുചിത്ര അവന് വേണ്ടി വിളമ്പിവച്ച ചൊറിലേക്ക് കറി വിളമ്പി. നനഞ്ഞ കൈകൾ പാന്റിൽ തുടച്ച ശേഷം അവൻ തീൻ മേശയിൽ വന്നിരുന്നു. " അമ്മ കഴിച്ചതാണോ…? " കിച്ചു അവളുടെ മുഖത്തു നോക്കികൊണ്ട് ചോദിച്ചു. അവൻ തന്നെ 'അമ്മായെന്ന്' വിളിച്ചപ്പോൾ സുചിത്രയുടെ ഉള്ളൊന്ന് തരിച്ചു. ഇനിയൊരിക്കലും അങ്ങനെ വിളിക്കുമെന്ന് പ്രതീക്ഷിചതല്ല. അവളുടെ ഉള്ളിൽ ചെറിയ രീതിയിൽ സന്തോഷം വിരിഞ്ഞു. ആകാംഷയോടെ അവൾ കിച്ചുവിന്റെ മുഖത്തേക്ക് നോക്കി. " അമ്മ കഴിച്ചതാണോ…? " അവൻ വീണ്ടും ചോദിച്ചു. ഇല്ലായെന്ന അർത്ഥത്തിൽ അവൾ തലയാട്ടി. " അതെന്താ…? " അതിന്

💬 Comments

View all comments