0%

Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]

Author : amal Read All Parts 4.8K

അവൾ മറുപടിയൊന്നും പറഞ്ഞില്ല. " വാ ഇവിടെയിരുന്ന് എന്തെങ്കിലും കഴിക്ക്.. " അവൻ പറഞ്ഞു. സുചിത്ര അവന്റെ അടുത്തുള്ള കസേരയിൽ ഇരുന്നു. കിച്ചു അമ്മയ്ക്ക് മേശയിലുള്ള പ്ലേറ്റ് വച്ച്,അതിൽ ചോറ് വിളമ്പി. ഈ സമയമൊക്കെ സുചിത്ര അത്ഭുതത്തോടെ മകന്റെ മുഖത്തേക്ക്‌ തന്നെ നോക്കിയിരിക്കുകയാണ്. സുചിത്രയുടെ പ്ളേറ്റിൽ കുറച്ചു കറി കൂടി വിളമ്പിയ ശേഷം കിച്ചു പറഞ്ഞു : മം.. എനി ചോറ് കഴിക്ക്. അവനെ കണ്ണിമ വെട്ടാതെ നോക്കികൊണ്ട് അവൾ ഓരോ ചോറ് ഉരുളകൾ വായിൽ വച്ചു. " മോനെ കിച്ചു.. " ചോറ് കഴിക്കുന്നതിന്റെ ഇടയിൽ അവൾ വിളിച്ചു. ഒരു ഉരുള ചോറ് വായിലിട്ട ശേഷം കിച്ചു അമ്മയെ നോക്കി. " മോനെ… ഞാൻ ചെയ്തത്.. ഒരു വലിയ തെറ്റാണ്… ഒരമ്മയും ചെയ്യാൻ പാടില്ലാത്ത തെറ്റ്… " " വേണ്ട… " സംസാരത്തിൽ നിന്ന് കിച്ചു സുചിത്രയെ തടഞ്ഞു. എന്തെ..? എന്ന അർത്ഥത്തിൽ സുചിത്ര അവനെ നോക്കി. " എല്ലാം ഇന്നത്തോട് കൂടി ഇവിടെ അവസാനിച്ചു. കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നമായി ഞാൻ കരുതികൊള്ളാം. അമ്മയും അത് അങ്ങനെ തന്നെ കരുതിയാൽ മതി. നാളെ മുതൽ എനിക്കൊരു നല്ല അമ്മയായി, അച്ഛനൊരു നല്ല ഭാര്യയായി അമ്മക്കിവിടെ കഴിയാം. ഇപ്പൊ വരുത്തിവച്ച തെറ്റ് ഇനിയൊരിക്കലും ആവർത്തിക്കില്ല എന്ന ഉറപ്പുണ്ടെങ്കിൽ മാത്രം. " ഇനിയൊരിക്കലും തെറ്റ് ആവർത്തിക്കില്ല എന്ന ഉറപ്പോടെ അവൾ സമ്മതം മൂളി. " അങ്ങനെയാണെങ്കിൽ എനി ഞാനായിട്ട് ആരോടും ഒന്നും പറയില്ല.. " അതും പറഞ്ഞുകൊണ്ട് അവൻ വീണ്ടും ചോറുണ്ണാൻ തുടങ്ങി. മകൻ പറഞ്ഞത് കേട്ട് അവളുടെ

💬 Comments

View all comments