Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]
പറഞ്ഞ് നീതുവിനെയും കൂട്ടി അവിടെ നിന്ന് പോയി. " നീതു ഏത് വരെ പഠിച്ചു…? " നടത്തത്തിനിടയിൽ വിനീത് അവളോട് ചോദിച്ചു. " ഞാൻ എം കോം ഫൈനൽ ഇയാറാണ്.. " അവൾ മറുപടി നൽകി. " എന്റെ ചെറിയച്ഛൻ നീതുനോട് എന്തിനാ ഇന്ന് വരാൻ പറഞ്ഞതെന്ന് മനസ്സിലായോ..? " " ഇവിടെ സെയിൽസ് ഗേളായി ജോയിൻ ചെയ്യാൻ… " " എന്നാൽ അതിനല്ല… " അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു. " പിന്നെന്തിനാ ഈ സെറ്റ് സാരിയൊക്കെ ഉടുത്തോണ്ട് എന്നോട് വരാൻ പറഞ്ഞത്…? " അവൾ സംശയത്തോടെ ചോദിച്ചു. " നിന്റെ പെണ്ണ് കാണാലാ ഇവിടെ നടന്നോണ്ടിരിക്കുന്നത്… " " മനസ്സിലായില്ല… " നീതു ഒന്നും മനസ്സിലാവാതെ ചോദിച്ചു. " അതായത് ഈ എനിക്ക് വേണ്ടി പെണ്ണ് കാണാൻ വേണ്ടിയാ നീതുവിനോട് ഇവിടെ വരാൻ പറഞ്ഞത്. " അവൻ പറഞ്ഞത് കേട്ട് അവൾ അന്തം വിട്ട് നിൽക്കുകയാണ്. പെട്ടന്നുണ്ടായ അവൾടെ മുഖഭാവം കണ്ട് അവൻ ചിരിച്ചുകൊണ്ട് പറഞ്ഞു : ഏതായാലും ഇയാളെ എനിക്ക് ഇഷ്ടായി. എനി തന്റെ അഭിപ്രായം കൂടി അറിഞ്ഞാൽ മതി. എന്റെ ചെറിയച്ഛന്റെ സെലെക്ഷൻ ഒരിക്കലും മോശമാകില്ലെന്ന് അറിയാം. " അതിപ്പോ.. ഞാൻ.. ഞാൻ.. പെട്ടന്ന് എന്താ.. പറയാ…? " അവൾ ഒരൽപ്പം വിക്കലോടെ ചോദിച്ചു. " ഇഷ്ടല്ലെന്ന് മാത്രം പറയരുത്…? " അവൻ തമാശയോടെ പറഞ്ഞു. അത് കേട്ട് അവൾ ചിരിച്ചു. " അപ്പൊ എങ്ങനെയാ..? ഈ ചിരി സമ്മതമായി എടുത്തോട്ടെ..? " അവൻ ചോദിച്ചു. കൃഷ്ണൻ കുട്ടി സാർ ഒന്നും
💬 Comments
View all comments