Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]
കാണാതെ ഇങ്ങനെയൊരു തീരുമാനമെടുക്കില്ലെന്ന് നീതുവിന് അറിയാം അതുകൊണ്ട് തന്നെ അവൾ സമ്മതം മൂളാൻ തന്നെ തീരുമാനിച്ചു. " എനിക്ക് സമ്മതമാണ്… " നീതു ഒരൽപ്പം നാണത്തോടെ പറഞ്ഞു. " താങ്ക്.. ഗോഡ്… " അവൻ മുകളിലേക്ക് നോക്കി ദൈവത്തോട് നന്ദി പറഞ്ഞു. ഇരുവരും ഫോൺ നമ്പർ പരസ്പരം കൈമാറി. വിനീത് : ഫ്രീയാവുമ്പോൾ ഞാൻ വിളിക്കാം… " ആയിക്കോട്ടെ… " നീതു തലയാട്ടി. ശേഷം ഇരുവരും ഓഫീസ് റൂമിലേക്ക് ചെന്നു. അകത്ത് വട്ട മേശയുടെ ഇരു വശങ്ങളിലായി ഇരുന്ന് കൃഷ്ണൻ കുട്ടി സാറും, ഭാസ്കരൻ നായരും ചർച്ചയിൽ മുഴുകിയിരിക്കുകയായിരുന്നു. ഇരുവരെയും കണ്ട ഉടനെ കൃഷ്ണൻ കുട്ടി ചർച്ച അവസാനിപ്പിച്ചു. " നീതു മോളെ… നീ എന്ത് തീരുമാനിച്ചു…? " കൃഷ്ണൻ കുട്ടി ചോദിച്ചു. " അത് പിന്നെ അങ്കിളെ… ഇത്.. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു സർപ്രൈസ് ആയി പോയി. " നീതു ചിരിച്ചു കൊണ്ട് പറഞ്ഞു. " നിന്റെ അമ്മയുമായി ഇതിനെ കുറിച്ച് ഞാൻ സംസാരിച്ചിരുന്നു. അവൾക്ക് ഈ ബന്ധത്തോട് പൂർണ്ണ സമ്മതമാണ്. പിന്നേതായാലും നിനക്ക് ഒരു സർപ്രൈസ് താരാലോന്ന് വിചാരിച്ചു. " അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു. നീതു നാണത്തോടെ പുഞ്ചിരിച്ചു. കൃഷ്ണൻ കുട്ടി കസേരയിൽ നിന്നും എഴുന്നേറ്റ് വിനീതിന്റെയും, നീതുവിന്റെയും അടുത്തേയ്ക്ക് ചെന്നു : വിനീതെ.. ഞാൻ ഇവളെ വീട്ടിൽ കൊണ്ട് വിട്ടിട്ട് ഭാസ്കരൻ സാറുമായിട്ട് ഗസ്റ്റ് ഹൗസിലേക്ക് പോകുവാ. ഇവിടുത്തെ കാര്യങ്ങളൊക്കെ നീ നോക്കണം. " ശെരി.. ചെറിയച്ഛാ…" വിനീത് മറുപടി നൽകി. നീതുവിനെയും കൊണ്ട് കൃഷ്ണൻ കുട്ടിയും, ബാസ്‌ക്കരനും അവിടെനിന്ന് പോയി.
💬 Comments
View all comments