Chapter Title : ക്രിക്കറ്റ് കളി 13 [Amal SRK]
: അവളിങ്ങനെയാ… നല്ലോണം സംസാരിക്കുന്ന കൂട്ടത്തിലാ.. " അങ്ങനെയുള്ളവരെ എനിക്ക് ഇഷ്ടാ അങ്കിൾ… " അവൾ പറഞ്ഞു. " അങ്ങനെയാണേൽ കുഴപ്പമില്ല. " അയാൾ പറഞ്ഞു. പെട്ടന്ന് നീതുവിന്റെ മുഖത്ത് ചെറിയൊരു ആശങ്ക പടർന്നു. " അങ്കിൾന് അറിയാലോ എന്റെ അച്ഛന്റെയും, അമ്മയുടെയും കാര്യം. നിയമപരമായിട്ടല്ലേങ്കിലും അവര് തമ്മിൽ പിരിഞ്ഞു താമസിക്കുകയാണ്. അച്ഛനും കൂടെ സമ്മതിക്കാതെ ഈ വിവാഹം നടക്കില്ല.. " ഇത് കേട്ട് കൃഷ്ണൻ കുട്ടി ഒന്ന് പുഞ്ചിരിച്ചു. ശേഷം പറഞ്ഞു : നിന്റെ അച്ഛനുമായി ഞാൻ ഫോണിൽ ബന്ധപെട്ടിരുന്നു. ഈ ആലോചനയിൽ പുള്ളിക്കാരന് വലിയ എതിർപ്പൊന്നുമില്ലെന്നാണ് സംസാരത്തിൽ നിന്ന് എനിക്ക് മനസ്സിലായത്. നാളെ നേരിട്ട് കണ്ട് ഈ കാര്യം അങ്ങ് ഉറപ്പിക്കാം. എന്താ പോരെ..? കൃഷ്ണൻ കുട്ടി പറഞ്ഞത് കേട്ട് അവൾ തലകുലുക്കി. ഈ സമയം അവരുടെ കാർ വലിയൊരു ബംഗ്ലാവിന്റെ മുൻപിലെത്തി. ഇത് ഇവരുടെ ഗസ്റ്റ് ഹൌസാണെന്ന് അവൾക്ക് മനസ്സിലായി. " അങ്കിളെ.. എന്നെ വീട്ടിൽ കൊണ്ട് വിടാൻന്ന് പറഞ്ഞിട്ട്… " നീതു സംശയത്തോടെ ചോദിച്ചു. " വീട്ടിൽ കൊണ്ട് വിടാം.. നിനക്ക് ധൃതിയുണ്ടോ…? " അയാൾ ചോദിച്ചു. നീതു : ഇല്ല.. " എങ്കി.. നമ്മുക്ക് കുറച്ച് കഴിഞ്ഞിട്ട് പോകാം… " കൃഷ്ണൻ കുട്ടി പറഞ്ഞു. ഈ നേരം അകത്തുള്ള സെക്യൂരിറ്റിക്കാരൻ വന്ന് ബംഗ്ലാവിന്റെ ഗേറ്റ് തുറന്നു കൊടുത്തു. ആഡംബര കാർ അകത്തെ പോർച്ചിലേക്ക് നീങ്ങി. വണ്ടി അവിടെ പാർക്ക് ചെയ്ത ശേഷം മൂന്ന് പേരും പുറത്തിറങ്ങി. അത്ഭുതത്തോടെയാണ് നീതു ആ ബംഗ്ലാവ് നോക്കികണ്ടത്. കാരണം അത് അത്രയും വലുതും, ഭംഗിയുള്ളതുമായിരുന്നു.
💬 Comments
View all comments