Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]
ഇരിച്ചു കയറി. " എന്താ ഏട്ടാ ഇതൊക്കെ…? " അവൾ ദേഷ്യത്തോടെ ചോദിച്ചു. " ഇന്നലെ നീ എന്റെ ഫോണിൽ വിളിച്ചിപ്പോൾ ഞാൻ ഫോൺ അറ്റന്റ് ചെയ്തില്ലല്ലോ.. ആ സമയം ആരുമറിയാതെ രഹസ്യമായി എടുത്തതാ ഈ വീഡിയോ. എന്നെ തല്ലി ചതിച്ച്.. എന്റെ കൂട്ടുകാരെന്ന് പറയുന്ന തെണ്ടികളുടെ കൂടെ…. " അവന് ബാക്കി പറയാൻ കഴിഞ്ഞില്ല. " ഇത് അച്ഛനെ അറിയിച്ചോ…? " അവൾ കോപത്തോടെ ചോദിച്ചു. " ഇല്ല… എനിക്ക് കുറച്ച് കാര്യങ്ങൾ കൂടി നിന്നോട് പറയാനുണ്ട്. " കിച്ചു നടന്ന സംഭവങ്ങളെല്ലാം അവളോട് പറഞ്ഞു. ഏട്ടൻ പറഞ്ഞതൊക്കെ കേട്ടപ്പോൾ അവൾക്ക് സങ്കടവും ദേഷ്യവും തോന്നി. നിറഞ്ഞ കണ്ണുകളോടെ അവൾ കിച്ചുവിനെ നോക്കി. " ഏട്ടൻ എന്ത് കൊണ്ട് ഇത് ഇത്രയും കാലം എന്നോടും, അച്ഛനോടും മറച്ചുവച്ചു…? " " നമ്മുടെ കുടുംബത്തിന് വേണ്ടി… ഞാനൊരു അവസരം കൂടി അമ്മയ്ക്ക് കൊടുത്തു… എല്ലാം അവസാനിപിച്ച് നല്ലൊരു അമ്മയാകുമെന്ന് ഞാൻ പ്രതീക്ഷിച്ചു. പക്ഷെ എനിക്ക് തെറ്റി. " കിച്ചു പറഞ്ഞു തീരുന്നതിനു മുൻപേ വീണ ദേഷ്യത്തോടെ പറഞ്ഞു : ശെരിക്കും പറഞ്ഞാൽ… ഏട്ടനൊരു മണ്ടനാ…. ഭൂലോക മണ്ടൻ… സ്വന്തം കണ്മുന്നിൽ ഇത്രയൊക്കെ നടന്നിട്ടും ഒന്നിനും പ്രതികരിക്കാതെ… ച്ചേ… സ്വന്തം അനിയത്തിയുടെ അവഗണന കൂടിയായപ്പോൾ അവനത് സഹിക്കാനായില്ല. " നീ പറഞ്ഞത് ശെരിയാ… ഞാനൊരു മണ്ടനാ… ലോക മണ്ടൻ. ഒരു സ്വാതന്ത്ര്യവുമില്ലാതെ വീട്ടിലെ ബ്രോയിലർ കോഴിയെ പോലെ വളർന്ന എനിക്ക് ഇത്രയൊക്കെ ചെയ്യാനേ പറ്റു, ഇങ്ങനെയൊക്കെ ചിന്തിക്കാനുള്ള ബുദ്ധിയേ ഉള്ളു. " അവൻ സ്വയം പഴിച്ചു. ഈ സമയം
💬 Comments
View all comments