Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]
വന്നിട്ടുണ്ട്. പക്ഷെ അതിനെയൊക്കെ ക്കാളും കുറച്ചു കൂടി സംഘിർണമാണ് നിങ്ങൾടെ അമ്മയുടെ അവസ്ഥ. " ശ്രീജിത്ത് പറഞ്ഞു. " ഈ കാര്യങ്ങളൊക്കെ അച്ഛൻ അറിഞ്ഞാലുണ്ടവാൻ പോകുന്ന ബവുഷത്ത് എന്താണെന്ന് എനിക്ക് ചിന്തിക്കാൻ കൂടി വയ്യാ… " കിച്ചു വിഷമത്തോടെ പറഞ്ഞു. " എന്തായാലും അങ്ങേര് ഇത് അറിയണം. അത് എത്രത്തോളം വൈകുന്നോ… പ്രശ്നം അത്രത്തോളം ഗുരുതരമാകും. " ശ്രീജിത്ത് തന്റെ അഭിപ്രായം അറിയിച്ചു. കിച്ചു തന്റെ ഫോണിൽ അച്ഛനെ വിളിച്ചു. " ഫോണിങ് താ… അച്ഛനോട് ഞാൻ സംസാരിക്കാം… " വീണ കിച്ചുവിന്റെ കൈയിൽ നിന്നും ഫോൺ വാങ്ങിച്ചു. " ഹലോ അച്ഛാ… " വീണ പറഞ്ഞു. " വീണമോളോ… നീ എങ്ങനെയാ ഏട്ടന്റെ ഫോണിന്ന് വിളിക്കുന്നേ..? നിങ്ങള് രണ്ടുപേരും ഒരുമിച്ചാണോ ഉള്ളത്…? " അച്ഛൻ ചോദിച്ചു. " അതെ അച്ഛാ… ഞങ്ങൾ ഒരുമിച്ചാണ് ഉള്ളത്… എനിക്ക് അച്ഛനോട് ഒരു പ്രധാപെട്ട കാര്യം പറയാനുണ്ട്. " " മോളെ നിനക്ക് എന്താ… പറ്റിയെ..? നീ എന്താ ഇങ്ങനെയൊക്കെ സംസാരിക്കുന്നേ..? അവിടെ എന്തെങ്കിലും പ്രശ്നമുണ്ടോ…?" അച്ഛൻ ആശങ്കയോടെ ചോദിച്ചു. " അച്ഛാ… ഞാൻ പറയുന്നത് ആദ്യം കേൾക്ക്… " അവൾ ഗൗരവത്തോടെ പറഞ്ഞു. " എന്താ… കാര്യം…?" " അവിടെ അച്ഛന്റെ അടുത്തരാരാ ഉള്ളത്…? " " ഇവിടെ ഹോം നേഴ്സ് ഉണ്ടായിരുന്നു. ഡ്രസ്സ് വാഷ് ചെയ്യാൻ പോയിരിക്കുവാ.. " " അവര് ഉടനെ വരുമോ…?" " അവര് പോയിട്ട് കുറച്ചു നേരമായി.. ഇപ്പൊ എത്തുമായിരിക്കും… അല്ലാ… നീയെന്തിനാ ഇതൊക്കെ ചോദിക്കുന്നെ..? " അച്ഛൻ സംശയത്തോടെ വീണ്ടും ചോദിച്ചു.
💬 Comments
View all comments