0%

Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]

Author : amal Read All Parts 4.7K

" ഞാൻ പറയാം… " ഒരൽപ്പം ഭയത്തോടെയാണെങ്കിലും അവൾ സംഭവിച്ച കാര്യങ്ങളൊക്കെ അച്ഛനോട് തുറന്നു പറഞ്ഞു. മകൾ പറഞ്ഞതൊക്കെ കേട്ടത്തിന് ശേഷം അച്ഛൻ പിന്നൊന്നും മിണ്ടിയില്ല. " ഹലോ… അച്ഛാ… അച്ഛൻ എന്തെങ്കിലും ഒന്ന് പറ… " വീണ ചോദിച്ചു. പക്ഷെ അച്ഛന്റെ ഭാഗത്ത് നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. " അച്ഛാ.. ഞാൻ പറയുന്നത് കേൾക്കുന്നുണ്ടോ…? എന്താ ഒന്നും മിണ്ടാത്തത്…? " വീണ വീണ്ടും ചോദിച്ചു. " കിച്ചു അടുത്തുണ്ടോ…? " അച്ഛൻ ഗൗരവത്തോടെ ചോദിച്ചു. " ഉണ്ട്… " വീണ മറുപടി നൽകി. " ഫോൺ അവന് കൊടുക്ക്… " " ശെരി അച്ഛാ… " വീണ ഉടനെ ഫോൺ കിച്ചുവിന് കൊടുത്തു. ഫോൺ ചെവിയിൽ വച്ചുകൊണ്ട് വിറയ്ക്കുന്ന ചുണ്ടുകളോടെ : ഹലോ… അ.. അച്ഛാ… " നിന്റെ അനിയെത്തി പറഞ്ഞതൊക്കെ സത്യമാണോ..? " അച്ഛൻ കോപത്തോടെ ചോദിച്ചു. " അ… ആ… അത്… സത്യമാണ്.. " അവൻ പേടിച്ചുകൊണ്ട് പറഞ്ഞു. അടുത്ത നിമിഷം ഫോൺ കട്ടായി. " അച്ഛൻ എന്താ പറഞ്ഞത്…? " വീണയും, ശ്രീജിത്തും ഒരേപോലെ ചോദിച്ചു. " ഫോൺ കട്ട്‌ ചെയ്തു. എനി എന്ത് സംഭവിക്കുമെന്ന് ഒരു പിടിയുമില്ല. " കിച്ചു പേടിയോടെ പറഞ്ഞു. " ഏട്ടൻ പേടിക്കേണ്ട നമുക്ക് വെയിറ്റ് ചെയ്യാം… അച്ഛൻ തിരിച്ചു വിളിക്കുമായിരിക്കും… " വീണ പറഞ്ഞു. " കിച്ചു.. നീ റിലാക്സ്സാവ്… " ശ്രീജിത്ത്‌ അവനെ ചേർത്ത് പിടിച്ചുകൊണ്ട് സമാധാനിപ്പിച്ചു. പക്ഷെ കിച്ചു കരയാൻ തുടങ്ങി. അവന്റെ ഉള്ളിലെ വിഷമങ്ങൾ കണ്ണീരായി പുറത്തു വന്നു.

💬 Comments

View all comments