0%

Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]

Author : amal Read All Parts 4.7K

കാര്യം ചേച്ചിടെ വീട്ടുകാർക്ക് അറിയാവോ..? " നീതു സംശയം ചോദിച്ചു. " അവർക്ക് അറിയില്ലാന്നു തോന്നുന്നു.. " ബീന ഉറപ്പില്ലാതെ പറഞ്ഞു. " എങ്കിൽ എത്രയും പെട്ടന്ന് ചേച്ചി ഇവിടെയുള്ള വിവരം വീട്ടുകാരെ അറിയിക്കാൻ നോക്ക്. അല്ലേൽ പോലിസ് കേസാകും.. " നീതു മുന്നറിയിപ്പ് നൽകി. സമയം ഒട്ടും കളയാതെ ബീന സുചിത്രയുടെ അച്ഛനെ വിളിച്ചു. " ഹലോ… ജയരാജേട്ടനല്ലേ… ഇത് ഞാനാ.. ബീന.. ബീന മിസ്സ്‌. സുചിത്രേടെ ഫ്രണ്ട്. " ബീന പറഞ്ഞു. " സുചിത്ര അവിടെയുണ്ടോ..? " അയാൾ ചോദിച്ചു. " ഉണ്ട്… ഇവിടെ എത്തിയപ്പോൾ മുതൽ ഒരേ കരച്ചിലാ ഞാൻ ഫോൺ കോടുക്കാം.. " ബീന ഉടനെ സുചിത്ര കിടക്കുന്ന മുറിയിലേക്ക് ചെന്നു. " സുചിത്രേ ദേ നിന്റെ അച്ഛനാ വിളിക്കുന്നെ… സംസാരിക്ക്. " ഫോൺ സുചിത്രയെ ഏല്പിച്ചു. " ഹലോ… " സുചിത്രയുടെ അച്ഛൻ വിളിച്ചു. സുചിത്ര ഒന്നും മിണ്ടിയില്ല. അച്ഛനോട് എന്ത് പറയണമെന്ന് അവൾക്ക് അറിയില്ലായിരുന്നു. " സംസാരിക്ക് സുചിത്രേ… " ബീന അവളെ നിർബന്ധിച്ചു. അല്പം മടിച്ചിട്ടാണെങ്കിലും ഒടുവിൽ സുചിത്ര അച്ഛനോട് സംസാരിക്കാൻ തീരുമാനിച്ചു " ഹലോ.." പതിഞ്ഞ സ്വരത്തിൽ പറഞ്ഞു. " നീ നിന്റെ ഭർത്താവിനോടും, മക്കളോടും ചെയ്തത് എത്ര വലിയ തെറ്റാണെന്ന് നിനക്ക് മനസ്സിലായോ…? "അച്ഛൻ ചോദിച്ചു. " അച്ഛാ… ഞാൻ… " സുചിത്രയ്ക്ക് പറയാൻ വാക്കുകൾ കിട്ടുന്നില്ല. " കുടുംബക്കാരുടെ മുൻപിലൊക്കെ ഞാനും, നിന്റെ അമ്മയും, ഏട്ടനും നാണം കേട്ടു… ഇനിയെന്തിനാടി ഞങ്ങളൊക്കെ ജീവിക്കുന്നെ..? " അച്ഛൻ പറയുന്നതൊക്കെ കേട്ട് കരയാനല്ലാതെ മറ്റൊന്നിനും അവൾക്കായില്ല.

💬 Comments

View all comments