Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]
" അച്ഛാ… എനിക്ക്.. ഞാൻ… ഞ.. പറ്റി പോയി… " കരഞ്ഞുകൊണ്ട് പറഞ്ഞു. " നീയെനി എന്ത് വിശദീകരണം തന്നാലും.. സംഭവിച്ചതൊന്നും മാറാൻ പോകുന്നില്ല.. അതുകൊണ്ട് കൂടുതലൊന്നും ഞാൻ പറയുന്നില്ല.. നിനക്ക് വേണമെങ്കിൽ തിരിച്ചു വീട്ടിലേക്ക് വരാം.. സ്വന്തം മോളായി പോയില്ലേ… ആര് കൈയ്യൊഴിഞ്ഞാലും ഞങ്ങൾക്ക് അതിന് പറ്റില്ലല്ലോ.. " കൂടുതലൊന്നും പറയാൻ നിൽക്കാതെ അച്ഛൻ ഫോൺ കട്ട് ചെയ്തു. അങ്ങനെ സുചിത്രയുടെ ഡിവോഴ്സ് കേസ് കോടതിയിലെത്തി. ബന്ധം വേർപിരിയുന്നതിൽ തനിക്ക് എതിർപ്പുകളില്ലെന്നും, മക്കളിൽ ഒരാളെയെങ്കിലും തനിക്ക് വിട്ട് തരണമെന്നും സുചിത്ര കോടതിയെ അറിയിച്ചു. പക്ഷെ മക്കൾക്ക് രണ്ട് പേർക്കും അമ്മയുടെ കൂടെ പോകാൻ താല്പര്യമില്ലായെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് സുചിത്ര അവിടെയും ദാരുണമായി തോറ്റു. ദിവസങ്ങൾ കടന്നു പോയെങ്കിലും സുചിത്ര ഒരിക്കൽ പോലും തന്റെ വീട്ടിലേക്ക് പോയിരുന്നില്ല. ബീന മിസ്സിന്റെയൊപ്പം സ്ഥിരതാമസമാക്കി. ജീവിതത്തിൽ എല്ലാം നഷ്ടപെട്ട സൂചിത്രയ്ക്ക് ഒരൊറ്റ കാര്യം മാത്രമേ ചെയ്യാൻ ബാക്കിയുണ്ടായിരുന്നുള്ളു. താൻ ഈ ഗതിയിലായിട്ടും സുഖിച്ചു ജീവിക്കുന്ന അഭിയോടും,വിഷ്ണുവോടും, നവീനോടും,മനുവോടും,രാഹുലിനോടും പ്രതികാരം ചെയ്യണം. അത് മാത്രമായി പിന്നീടുള്ള ദിവസങ്ങളിൽ അവളുടെ ചിന്ത. ഈ കാര്യം അവൾ ബീനയെ അറിയിച്ചു. " എനിയതൊക്കെ വേണോ.. സുചിത്രേ..? കഴിഞ്ഞതൊക്കെ നിനക്ക് മറന്നൂടെ…?" ബീന സുചിത്രയെ അനുനയിപ്പിക്കാൻ ശ്രമിച്ചു. " ഇല്ല ചേച്ചി… കഴിഞ്ഞതൊന്നും എനിക്ക് മറക്കാനാകില്ല. അതിലും ബേധം എന്നെ കൊല്ലുന്നതാ.. " സുചിത്ര എന്തോ മനസ്സിൽ ഉറപ്പിച്ച പോലെ പറഞ്ഞു. " എന്താ നിന്റെ ഉദ്ദേശം..? " ബീന സംശയത്തോടെ ചോദിച്ചു. " ഞാൻ ചില കാര്യങ്ങളൊക്കെ മനസ്സിൽ കണ്ടുവച്ചിട്ടുണ്ട്. വ്യവസായി കൃഷ്ണൻ
💬 Comments
View all comments