Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]
ഇല്ലാന്ന് പറഞ്ഞു. " അച്ഛൻ സങ്കടത്തോടെയും ദേഷ്യത്തോടെയും പറഞ്ഞു. " അച്ഛാ… ഞാൻ… എനിക്ക്.. സംഭവിക്കാൻ പാടില്ലാത്തത് പലതും സംഭവിച്ചു പോയി.." സുചിത്ര പറഞ്ഞു. " എനിക്കും നിന്റെ അമ്മയ്ക്കും വയസ്സൊരുപാടായി. എനി എത്ര കാലം ജീവിച്ചിരിക്കും എന്നതിന് ഒരു ഉറപ്പുമില്ല. ഞങ്ങള് ജിവിച്ചിരിക്കുമ്പോൾ നീ മറ്റാരുടെയോ കീഴിൽ അഭയാർത്ഥിയായി കഴിയുന്നത് കണ്ട് നിൽക്കാൻ എനിക്കും നിന്റെ അമ്മയ്ക്കും സാധിക്കില്ല.. അതുകൊണ്ട് നീ ഇന്ന് തന്നെ വീട്ടിലേക്ക് തിരിച്ചു വരണം. വന്നില്ലേങ്കിൽ പിന്നെ ഞങ്ങടെ ശവം കാണാൻ പോലും ഇങ്ങോട്ട് വരേണ്ട… " അതും പറഞ്ഞുകൊണ്ട് അയാൾ ഫോൺ കട്ട് ചെയ്തു. അച്ഛൻ വിളിച്ചതിന് ശേഷം സുചിത്ര ഒരുപാട് നേരം ചിന്തിച്ചു. ഒടുവിൽ ഒരു തീരുമാനത്തിലെത്തി. കോടതിയിൽ കേസ് നടക്കുന്ന സമയങ്ങളിലൊക്കെ കൃഷ്ണൻ കുട്ടി ഏർപാടാക്കിയ ഫ്ലാറ്റിലാണ് സുചിത്ര താമസിച്ചിരുന്നത്. ഫ്ലാറ്റിന്റെ കീ കൃഷ്ണൻ കുട്ടിക്ക് തിരികെയേൽപിച്ച് സുചിത്ര തന്റെ വീട്ടിലേക്ക് പോകാനൊരുങ്ങി. " സുചിത്രേ… സംഭവിക്കേണ്ടതെല്ലാം സംഭവിച്ചു. എനി നീ കഴിഞ്ഞതൊക്കെ മറക്കണം. പുതിയൊരു ജീവിതം തുടങ്ങാൻ നീ ശ്രമിക്കണം... " ബീന സുചിത്രയ്ക്ക് ഉപദേശങ്ങൾ നൽകി. സുചിത്ര ബീനയെ നോക്കികൊണ്ട് ചെറുതായി ഒന്ന് പുഞ്ചിരിച്ചു. ശേഷം പറഞ്ഞു : ആ ദിവസം എന്നാണെന്ന് ഞാൻ ഓർക്കുന്നില്ല. പക്ഷെ അന്ന് നിങ്ങളെ കണ്ടുമുട്ടിയില്ലായിരുന്നെങ്കിൽ ചിലപ്പോ എനിക്കിങ്ങനെയൊന്നും സംഭവിക്കില്ലായിരുന്നു. സുചിത്ര പറഞ്ഞത് ബീനയുടെ ഉള്ളിൽ തൊട്ടു : സുചിത്രേ… ഞാൻ… " വേണ്ട ചേച്ചി…എനി ആശ്വാസവാക്കുകളൊന്നും പറഞ്ഞ് ബുദ്ധിമുട്ടേണ്ട. നഷ്ടപ്പെട്ടത് എനിക്കല്ലേ… ഞാൻ സഹിച്ചോളാം…" അതും പറഞ്ഞ് സുചിത്ര അവിടെ നിന്നും പോയി. സുചിത്ര തന്റെ വീട്ടിലേക്കെത്തി.അവിടെ
💬 Comments
View all comments