0%

Chapter Title : ക്രിക്കറ്റ് കളി 15 [Amal Srk] [Climax]

Author : amal Read All Parts 4.7K

ചെന്ന രണ്ടു മൂന്ന് ദിവസം സുചിത്ര ആരോടും ഒന്നും മിണ്ടാതെ തന്റെ മുറിയിൽ ചടഞ്ഞുകൂടിയിരുന്നു. ഇടയ്ക്ക് ബന്ധുക്കളിൽ ചിലർവരും. സുചിത്രയ്ക്ക് ചില ഉപദേശങ്ങളൊക്കെ കൊടുത്ത് തിരിച്ചു പോകും. നാളുകൾ കടന്നുപോകവെ സുചിത്ര ചെറുതായി അമ്മയോടും, അച്ഛനോടുമൊക്കെ സംസാരിക്കാൻ തുടങ്ങി. സുചിത്രയും, അമ്മയും അടുക്കളയിൽ നിന്ന് പച്ചക്കറിയരിയുകയാണ്. സുചിത്രയ്ക്ക് അമ്മയോട് എന്തോ സംസാരിക്കണമെന്നുണ്ട്. പക്ഷെ എങ്ങനെ സംസാരം തുടങ്ങണമെന്ന് അവൾക്കറിയില്ലായിരുന്നു. " അമ്മേ… " സുചിത്ര പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു. " മം… " മറുപടിയായി അമ്മയോന്ന് മൂളി. " രാജേഷേട്ടനും, മക്കളും…? " സുചിത്ര തന്റെ അമ്മയോട് ചോദിച്ചു. " ഇപ്പഴാണോ നിനക്ക് അവരെക്കുറിച്ച് ഓർമ വന്നത്…? " അമ്മ തിരിച്ചു ചോദിച്ചു. " അമ്മയ്ക്ക് അറിയോ.. അവരെവിടെയാണെന്ന്..? " സുചിത്ര ചോദിച്ചു. " അറിഞ്ഞിട്ടിപ്പെന്തിനാ…? നീ തന്നെയല്ലേ അവരെ മറന്നത്.." " എനിക്കറിയണം… അമ്മാ… എനിക്ക് അറിയണം… " അവൾ വിഷമത്തോടെ പറഞ്ഞു. " രാജേഷ് കിച്ചുവിനെയും,വീണയേയും കൊണ്ട് ഗൾഫിലേക്ക് തിരിച്ചു പോയി. രണ്ടുപേർക്കും അവിടെയുള്ള കോളേജിൽ അഡ്മിഷൻ റെഡിയാകിയിട്ടുണ്ട്. " അമ്മ പറഞ്ഞു. " എനിക്ക് അവരെ കാണണം… " " അവർക്ക് നിന്നെ കാണണ്ട… ഗൾഫിലേക്ക് പോകുന്നതിന് മുൻപ് യാത്ര പറയാൻ അവരിവിടെ വന്നിരുന്നു. കരഞ്ഞുകൊണ്ടാണ് രണ്ടു പേരും പോയത്… " അതും പറഞ്ഞുകൊണ്ട് അമ്മ അവിടെനിന്നും സങ്കടത്തോടെ പോയി. അച്ഛൻ സുചിത്രയ്ക്ക് വേണ്ടി കല്യാണലോചനകളൊക്കെ നോക്കുന്നുണ്ട്. പണ്ടത്തെ പോലെ വലിയ ഡിമാൻഡുകളൊന്നും അയാൾക്കില്ല. കെട്ടാൻ വരുന്നത് ആരായാലും തന്റെ മകളെ നോക്കാൻ പ്രാപ്തിയുള്ളവരായിരിക്കണം. അങ്ങനെയിരിക്കെ സുചിത്രയെ കല്യാണം കഴിക്കാൻ സമ്മതമാണെന്ന് പറഞ്ഞുകൊണ്ട്

💬 Comments

View all comments