0%

Chapter Title : ക്രിക്കറ്റ് കളി 2 [Amal SRK]

Author : amal Read All Parts 1.8K
ഓവർ ഡ്യൂട്ടി ആയിരുന്നു. ലീവ് കിട്ടിയതേ ഇല്ല... " രാജേഷേട്ടൻ പറഞ്ഞു. " നിങ്ങൾ എന്തിനാ ഇങ്ങനെ ഓവർ ഡ്യൂട്ടി ഒക്കെ ചെയ്യാൻ നിൽക്കുന്നത്. ഉള്ള നേരത്തുള്ള ജോലി ചെയ്താൽ പോരായിരുന്നോ...? " " ഓവർ ഡ്യൂട്ടി ചെയ്താൽ എക്സ്ട്രാ ക്യാഷ് കിട്ടും മോളെ. " " എന്നുകരുതി ഈ ഡിസ്ക്കിനു കംപ്ലയിന്റ് ഉള്ള നിങ്ങൾ ഓവർ ഡ്യൂട്ടി ചെയ്തു വെറുതെ അത് കൂടുതൽ ആകണോ...? " " അതൊന്നും കുഴപ്പമില്ലെടി... വലിയ അധ്വാനം ഉള്ള ജോലിയൊന്നുമല്ലല്ലോ... പിന്നെ നിന്റെ ആഗ്രഹം സാധിക്കേണ്ടെ.."
അയാൾ ചിരിച്ചുകൊണ്ട് പറഞ്ഞു. " അപ്പൊ ഞാൻ പറഞ്ഞ ആഗ്രഹം നിങ്ങൾ മറന്നിട്ടില്ല അല്ലെ..? " " ഇല്ല ചക്കരെ... ഒരു ഓടി കാർ വാങ്ങണം എന്ന നിന്റെ സ്വപ്നം ഞാൻ സാക്ഷാൽകരിക്കും. എനി അതിനുള്ള പണം ഉണ്ടാക്കിയിട്ടേ ഞാൻ അങ്ങോട്ട് വരണ്ണുള്ളൂ..." " അതൊക്കെ പതുക്കെ മതി ചേട്ടാ... നിങ്ങൾ ആരോഗ്യം നോക്കാതെ ഇങ്ങനെ കഷ്ടപ്പെടേണ്ട... " " നമ്മുടെ കുടുംബത്തിന് വേണ്ടിയല്ലേ... ഞാൻ അതങ്ങ് സഹിച്ചു. " " ഹം.. " " അല്ലാ നമ്മുടെ പിള്ളേര് എന്ത് ചെയ്യുന്നു... പഠിക്കുവായിരിക്കും അല്ലേ...? " സുചിത്ര തന്റെ മകനെ ഒന്ന് നോക്കി ശേഷം പറഞ്ഞു : ആഹാ.. നല്ല കാര്യമായി പോയി. നിങ്ങടെ മകള് വീണ അവള് അകത്തിരുന്നു ബുക്ക്സ് വായിക്കുന്നുണ്ട്. മൂത്ത മകൻ കിച്ചു ചോറുണ്ണാൻ എന്ന് പറഞ്ഞു ഇവിടെ വന്നിരുന്നിട്ട് ഇപ്പൊ അര മണിക്കൂറായി. പഠിക്കാതിരിക്കാനുള്ള ഓരോ അടവ്. നിങ്ങളുടെ ഒരു ഗുണവും അവന് കിട്ടിയിട്ടില്ല. എപ്പോഴും

💬 Comments

View all comments