0%

Chapter Title : ക്രിക്കറ്റ് കളി 2 [Amal SRK]

Author : amal Read All Parts 1.8K
ഇങ്ങനെ ഉഴപ്പി നടക്കും. ക്രിക്കറ്റ് കളിക്കാൻ പോകണം എന്ന ഒറ്റ ചിന്ത മാത്രമേ അവന്റെ മനസ്സിലുള്ളു. പറഞ്ഞു പറഞ്ഞു എനിക്ക് മടുത്തു... സുചിത്ര പറഞ്ഞത് കേട്ട് അയാൾക്കും ദേഷ്യം വന്നു. "നീ ഫോണ് അവന് കൊടുത്തേ.. " അയാൾ പറഞ്ഞു. സുചിത്ര ഫോണും എടുത്ത് കിച്ചുവിന്റെ അടുത്തേയ്ക്ക് ചെന്നു. ഫോൺ അവന് നേരെ നീട്ടി. " ആരാ...? " അവൻ ചോദിച്ചു. " അച്ഛനാണ്... " സുചിത്ര പറഞ്ഞു. ആഹാരം കഴിക്കുന്നത് നിർത്തി അവൻ ഫോൺ വാങ്ങിച്ചു. " ഹലോ അച്ഛാ... "
" നീ അമ്മ പറഞ്ഞതൊന്നും അനുസരിക്കുന്നില്ല പോലും... എന്താ ഇങ്ങനെ. പ്രായം കൂടും തോറും ഇങ്ങനെ കുട്ടികളുടെ സ്വഭാവം കാണിക്കുകയാണോ ചെയ്യേണ്ടത്...? " അച്ഛൻ അവനെ ശകാരിച്ചു. " ഇല്ല അച്ഛാ... അങ്ങനെയൊന്നും ഇല്ല. ഞാൻ അമ്മ പറഞ്ഞതൊക്കെ അനുസരിക്കാറുണ്ട്. " " നി എന്റടുത്തു കള്ളം പറയുകയാണോ...? " " അല്ല അച്ഛാ... ഞാൻ കള്ളം പറഞ്ഞതല്ലാ... ഞാൻ അമ്മ പറഞ്ഞതെല്ലാം അനുസരിക്കാറുണ്ട്... " അവൻ ധയനിയമായി പറഞ്ഞു. " ഹം.. ശെരി ശെരി. എനി നി കുരുത്തക്കേടൊന്നും കാണിക്കരുത്. അമ്മ പറയുന്നതെല്ലാം അനുസരിച്ചോണം. നിന്റെ എക്സാം അടുത്ത ആഴ്ചയല്ലേ. അതുകൊണ്ട് മരിയാതയ്ക്ക് പഠിക്കാൻ നോക്ക്... " " ശെരി അച്ഛാ... " " നി നിന്റെ പെങ്ങളെ കണ്ടില്ലേ... വീണ. അവൾക്ക് നിന്നെക്കാൾ രണ്ടു വയസ് കുറവാ എന്നിട്ട് അവൾ എത്ര നന്നായിട്ടാ പഠിക്കുന്നത്. അമ്മ അവളെ കുറിച്ച് ഇന്നേവരെ ഒരു കുറ്റവും എന്നോട് പറഞ്ഞതായി ഞാൻ ഓർക്കുന്നില്ല. ഇപ്പൊ

💬 Comments

View all comments