Chapter Title : ക്രിക്കറ്റ് കളി 3 [Amal SRK]
സുചിത്ര പറഞ്ഞു.
കാർ കുറച്ചു മുൻപോട്ട് നീങ്ങി.
ഒരു ചെറിയ ഹോട്ടലിന്റെ മുൻപിൽ നിർത്തി.
" ഇവിടെ നല്ല ഫുഡ് ആണ്.. "
ഹോട്ടൽലേക്ക് ചൂണ്ടിക്കൊണ്ട് ബീന പറഞ്ഞു.
" അയ്യേ... ഇതോ...? "
സുചിത്ര മുഖം ചുളിച്ചു.
" ഇതിനെന്താടി കുഴപ്പം..? ടൗണിലേക്ക് എന്തെങ്കിലും ആവിശ്യത്തിന് വരുമ്പോൾ ഞാനും ഹസ്ബൻഡും ഇവിടെനിന്നാണ് ഫുഡ് കഴിക്കാറ്... കാണാൻ ചെറിയ ഹോട്ടൽ ആണെങ്കിലും ഇവിടുത്തെ ഫുഡ് ഒരു രക്ഷയും ഇല്ല... "
ബീന പറഞ്ഞു.
" അതുകൊണ്ടല്ല ചേച്ചി.. ഇവിടെയൊന്നും ഒരു വൃത്തിയും മെനയും ഇല്ല. കണ്ടില്ലേ അവിടുള്ള സെർവെൻറ്സ്നെ.. അവരെ കണ്ടാൽ മനസ്സിലാവും ഒരാഴ്ചയായി കുളിക്കലില്ലെന്ന്.. "
സുചിത്രയുടെ സംസാരം ബീനക്ക് അത്ര രസിച്ചില്ല.
" എടി ഇവിടെ കിട്ടുന്ന അതെ ഫുഡ് തന്നെയാ വലിയ വലിയ ഹോട്ടലിലും കിട്ടുന്നത്. കാശ് കുറച്ചു കൂടുമെന്ന് മാത്രം.. "
" എന്നാലും വേണ്ട ചേച്ചി. പൈസ കുറവാണെന്നു പറഞ്ഞിട്ട് കാര്യമില്ലല്ലോ... കഴിക്കുമ്പോ മനസ്സിനും ഒരു സംതൃപ്തി കിട്ടേണ്ടെ... "
" മം എന്നാ ശെരി നമ്മുക്ക് വേറെ സ്ഥലം നോകാം... "
ബീന മനസ്സില്ലാ മനസ്സോടെ പറഞ്ഞു. ശേഷം കാർ മുൻപോട്ടെക്ക് എടുത്തു.
കാർ ഒരു വലിയ ഹോട്ടലിനു മുന്നിൽ നിർത്തി.
വളരെ വൃത്തിയും മെനയുമുള്ള ഹോട്ടൽ. അവിടെ കൂടുതലും വിദേശികളാണ്.
മേനേജർ ബീനയെയും സുചിത്രയെയും അകത്തേയ്ക്ക് ക്ഷണിച്ചു.
ഇരുവരും അവിടെയുള്ള ആളൊഴിഞ്ഞ ഇരിപ്പിടത്തിൽ ഇരുന്നു.
സെർവെൻറ് അവരുടെ അടുത്തേക്ക് ചെന്നു.
" കഴിക്കാൻ എന്താണ് വേണ്ടത് മേടം...? "
അയാൾ സുചിത്രയോട് ചോദിച്ചു.
" മഷ്‌റൂം സൂപ്
💬 Comments
View all comments