Chapter Title : ക്രിക്കറ്റ് കളി 3 [Amal SRK]
" ഹം ശെരി... "
ബീന ആഹാരം കഴിക്കാൻ ആരംഭിച്ചു.
താൻ ശെരിയെന്നു ധരിച്ചു വച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്ന് മറ്റൊരാൾ പറയുന്നത് ഏതൊരാൾക്കും ഒറ്റയടിക്ക് ഉൾകൊള്ളാൻ സാധിക്കില്ല.
സുചിത്രയ്ക്കും അത് അങ്ങനെ തന്നെ.
ബീന ടീച്ചർ പറഞ്ഞ കാര്യങ്ങളൊന്നും ഉൾകൊള്ളാൻ അവൾക്ക് സാധിക്കുന്നില്ല.
ഭക്ഷണം കഴിച്ചതിനു ശേഷം ഇരുവരും ഹോട്ടലിന് പുറത്തിറങ്ങി.
രാത്രിയിൽ.
സുചിത്ര ടീവിയിൽ സീരിയൽ കാണുകയാണ്.
തന്റെ റൂമിന്റെ ഡോർ പതിയെ തുറന്ന് കിച്ചു ചുറ്റും വീക്ഷിച്ചു.
അമ്മ ടീവി കാണുകയാണ്.
അനുജത്തി വീണ തൊട്ടടുത്ത കസേരയിൽ ഇരുന്ന് ഗൃഹലക്ഷ്മി വായിക്കുന്നു.
അവൻ അമ്മയുടെ മുഖത്തേയ്ക്ക് നോക്കി.
അത്ര പന്തിയല്ലാ... എന്തോ വിഷമം അലട്ടുന്നത് പോലെ.
ചോദിച്ചാൽ കുഴപ്പമാവോ...?
കിഷോർ ( കിച്ചു ) ശങ്കിച്ചു.
എന്തായാലും ചോദിക്കുക തന്നെ. അല്ലാതെ വേറെ വഴിയില്ലല്ലോ...
അവൻ മനസ്സിൽ ധൈര്യം സംഭരിച്ചു.
പതിയെ അമ്മയുടെ അടുത്തേക്ക് ചെന്നു.
അമ്മ അവനെ മൈൻഡ് ചെയ്തില്ല. ടീവിയിലാണ് നോക്കുന്നതെങ്കിലും മറ്റെന്തിലോ ആലോചിച്ചിരിക്കുകയാണ്.
" അമ്മേ... "
പതിഞ്ഞ ശബ്ദത്തിൽ വിളിച്ചു.
സുചിത്ര അവനെ നോക്കി
" നീ പഠിച്ചു കഴിഞ്ഞോ..? "
അവൾ ചോദിച്ചു.
" ഉവ്വ്... പഠിച്ചു കഴിഞ്ഞു. "
അവൻ തലയാട്ടി.
" ചോറ് ഡൈനിങ്ങ് ടേബിളിൽ വച്ചിട്ടുണ്ട് പോയി എടുത്തു കഴിച്ചോ... "
സുചിത്ര പറഞ്ഞു.
" അമ്മേ... "
അവൻ വീണ്ടും വിളിച്ചു.
" എന്താടാ...? "
കുറച്ച് ഉറക്കെ ചോദിച്ചു.
" ഒരു കാര്യം പറയാനുണ്ട്... "
" എന്ത് കാര്യം...? "
അവൾ സംശയത്തോടെ ചോദിച്ചു.
കിച്ചുവേട്ടൻ അമ്മയോട് സംസാരിക്കുന്നതൊക്കെ
💬 Comments
View all comments