0%

Chapter Title : ക്രിക്കറ്റ് കളി 3 [Amal SRK]

Author : amal Read All Parts 1.9K
വീണ ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ ഇതൊന്നും കേൾക്കാത്ത ഭാവത്തിൽ അവൾ വായനയിൽ മുഴുകിയതായി ഇരുന്നു. " അമ്മേ... എനിക്കൊരു 200 രൂപ വേണമായിരുന്നു. " അവൻ അമ്മയുടെ മുഖത്തേയ്ക്ക് നോക്കാതെ പറഞ്ഞു. " 200 രൂപയോ...? നിനക്കെന്തിനാ ഇപ്പൊ 200 രൂപ..? " " അത്... പിന്നെ... അമ്മേ... നാളെ ഉച്ചയ്ക്ക് അങ്ങാടിയില് ഒരു ക്രിക്കറ്റ്‌ ടൂർണമെന്റ് നടക്കുന്നുണ്ട് അതിന് രെജിസ്റ്റർ ചെയ്യാൻ ഒരു ടീമിന് 1200 രൂപയാ ഫീസ്. അതുകൊണ്ട് കളിക്കുന്ന എല്ലാവരും 200 രൂപ വീതം കൊണ്ടുവരണം ന്നാ പറഞ്ഞത്..... " അവൻ പറഞ്ഞു. " വേണ്ട... അങ്ങനെയുള്ള ഒരു കളിക്കും എന്റെ മോൻ പോകേണ്ട... നാളെ നിനക്ക് ക്ലാസ്സ്‌ ഇല്ലേ...? " " ഉണ്ട്... പക്ഷെ അത് സ്പെഷ്യൽ ക്ലാസ്സ്‌ ആണ്..." " സ്പെഷ്യൽ ക്ലാസ്സ്‌ ആയാൽ എന്താന്നോ..? നിങ്ങൾക്കൊക്കെ വേണ്ടിട്ടല്ലേ... ടീച്ചർമാർ ഇല്ലാത്ത സമയം കണ്ടെത്തി ക്ലാസ്സ്‌ നടത്തുന്നത്... " അവൾ കിച്ചുവിനെ ശകാരിച്ചു. " കഴിഞ്ഞ രണ്ട് മാസായിട്ട് ഞാൻ ഒരു ലീവ് പോലും എടുത്തിട്ടില്ല. പ്ലീസ്. നാളെ മാത്രം... അമ്മേ... നാളെ മാത്രമേ... ലീവ് എടുക്കത്തുള്ളൂ..." അവൻ കേണു പറഞ്ഞു. " നടക്കില്ല... നീ വാശി പിടിക്കേണ്ട കിച്ചു. " അവൾ തീർത്തു പറഞ്ഞു.
" ശ്.... ഈ അമ്മ ഒന്നിനും വിടത്തില്ല... " അവൻ സങ്കടത്തോടെ പിറുപിറുത്തുകൊണ്ട് പറഞ്ഞു. " എനി ഞാൻ പറഞ്ഞത് അനുസരിക്കാതെ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് നീ ക്രിക്കറ്റ് കളിക്കാൻ പോയിന്ന് ഞാൻ അറിഞ്ഞാലുണ്ടല്ലോ...? പിന്നെ നീ കളിക്കാനാണെന്നും പറഞ്ഞ് ഈ വീടിന്റെ പടിക്ക്

💬 Comments

View all comments