0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 3.2K
കളിച്ചില്ലെങ്കിൽ അവര് ബൈ ടീം ആയി ഡയറക്റ്റ് ക്വാർട്ടർ ഫൈനലിൽ ക്വാളിഫൈ ചെയ്യും ഞാൻ പറഞ്ഞില്ലാന്നു വേണ്ട... " അവൻ പറഞ്ഞു. " ഈ മാച്ച് കഴിയുമ്പോഴേക്കും ഞങ്ങടെ ടീം സെറ്റ് ആവും. നീ പൊക്കോ... നമ്മുടെ ടീമിലെ ഒരാള് കൂടെ വരാനുണ്ട്. അവൻ ഇപ്പൊ എത്തും... " അഭി വായില് വന്നത് എന്തൊക്കെയോ പറഞ്ഞ് അവനെ ഒഴിവാക്കി. " നിങ്ങടെ ടീമിന്റെ പേര് ഞാൻ രെജിസ്റ്റർ ചെയ്യാം. കളി തുടങ്ങുന്നതിനു മുൻപ് ഗ്രൗണ്ട് ഫീസ് അടക്കണം. കേട്ടോ...? " " ഓക്കേ അപ്പഴേക്കും ഞങ്ങള് കാശ് അടച്ചോളാം... " അഭി പറഞ്ഞു. ശേഷം ആ ചെറുക്കൻ അവിടെ നിന്നും പോയി. അഭിക്ക് നന്നായി ദേഷ്യം വന്നു. ഈ സമയം ക്ലാസ്സ്‌ കഴിഞ്ഞ് കിച്ചു വരുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു. " ധാ വരുന്നുണ്ട്... കള്ള പന്നി... " രാഹുൽ പറഞ്ഞു. അഭി ദേഷ്യത്തോടെ കിച്ചുവിന്റെ അടുത്തേക്ക് ചെന്നു. അവന്റെ യൂണിഫോമിന്റെ കോളറക്ക് പിടിച്ചു വലിച്ചു.
" പന്ന പുലയാടി മോനെ... അവന്റെ അമ്മെടൊരു ക്ലാസ്സ്‌... എത്ര സമയമായെടാ... നിന്നെ ഒറ്റയൊരുത്തന് വേണ്ടി ഞങ്ങള് കാത്ത്നിൽക്കാൻ തുടങ്ങിയിട്ട്. ഞങ്ങളെക്കാൾ വൈകി വന്ന ടീമുകളുടെയൊക്കെ കളി കഴിഞ്ഞു. എന്നെകൊണ്ട് കൂടുതലൊന്നും പറയിപ്പിക്കണ്ട നീ... " അഭിയുടെ ശകാരം കേട്ട് കിച്ചു നന്നായി പേടിച്ചു. " ടാ അവനെ വിട്. വഴക്ക് പറഞ് സമയം കളയാതെ അവന്റെ കയ്യിന്ന് കാശ് വാങ്ങി അത് ചെന്ന് അടയ്ക്കാൻ നോക്ക്. " നവീൻ പറഞ്ഞു. അഭി ദേഷ്യം അല്പമൊന്ന് നിയന്ധ്രിച്ചു. " പറഞ്ഞ

💬 Comments

View all comments