Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]
ഇത് എന്നാ പണിയാ കാണിച്ചേ... അവൻ മാരുടെ ഒടുക്കത്തെ ഒരു തയപ്പിക്കല്. ആദ്യത്തെ രണ്ട് ഓവറ് വെറും 5 റൺസാ രണ്ടും കൂടെ എടുത്തത്... എന്നിട്ട് അടുത്ത ഓവറിൽ രണ്ടിന്റെയും കുറ്റിയും തെറിച്ചു. പിന്നീട് ഇറങ്ങിയ ഈ അഭിയും, നവീനും അടിച്ചു പൊളിച്ചില്ലായിരുന്നെങ്കിലുണ്ടല്ലോ..? ഞങ്ങടെ ടീം 6 ഓവറിൽ 30 റണ്ണു പോലും കടക്കില്ലായിരുന്നു..... "
രാഹുൽ പറഞ്ഞു.
" ശെരിയാ... എന്തോ ഭാഗ്യത്തിനാ ഈ കളി ജയിച്ചത്. "
വിഷ്ണു പറഞ്ഞു.
അഭി ദേഷ്യത്തോടെ കിച്ചുവിനെയും, മനുവെയും നോക്കി : എന്നാടാ രണ്ടും കാണിച്ചു വച്ചത്. ഒന്നുങ്കിൽ അടിച്ചു റൺ എടുക്കുക, അല്ലെങ്കിൽ തയപ്പിക്കാതെ ഔട്ട് ആയി തരുക. ഇത് രണ്ടും ചെയ്യാതെ രണ്ട് ഓവറ് വെയ്സ്റ്റാക്കി കളഞ്ഞു. "
" ശെരിയാ ടെസ്റ്റ് കളിക്കണത് പോലെയല്ലേ... ഇവന്മാര് കളിച്ചത്. മൈരൻമാറ്.. "
രാഹുല് വീണ്ടും രണ്ടുപേരെയും കളിയാക്കി.
അവന്റെ സംസാരം കേട്ട് മനുക്ക് ചൊറിഞ്ഞു വന്നു.
" ഒന്ന് നിർത്തടാ... അവരാതി മോനെ... കുറേ നേരായി നീ ഞങ്ങളെ ചൊറിയാൻ തുടങ്ങിയിട്ട്. ഈ ഡയലോഗ് അടിക്കുന്ന നീ വലിയ കളി കളിചെങ്കിൽ ഓക്കേ. ആദ്യത്തെ ബോളിൽ തന്നെ ഗോൾഡൻ ഡക്ക് അല്ലേടാ നീ...
എന്നിട്ട് പൂറൻ ഞങ്ങക്കിട്ട് ഒണ്ടാക്കാൻ വന്നിരിക്കുന്നു... "
മനു ദേഷ്യത്തൊടെ രാഹുലിനിട്ട് കൊടുത്തു.
രാഹുലിന്റെ മുഖം ചമ്മിയ പോലായി.
" എന്നാലും ഞാൻ അന്തസ്സോടെയാ ഔട്ട് ആയത്. ഓവറുകൾ അതികം കളഞ്ഞില്ലല്ലോ... "
രാഹുല് ശബ്ദം താഴ്ത്തി പറഞ്ഞു.
" അതും പറഞ്ഞ് നീ ആശ്വസിച്ചോ.. നിന്നെക്കൊണ്ട് അതൊക്കെയെ പറ്റു.
💬 Comments
View all comments