Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]
വച്ചേക്കുവായിരുന്നോ...? "
അഭി കുറച്ച് ഖനത്തിൽ ചോദിച്ചു.
" വെറുതെ അവരെ ബുദ്ധിമുട്ടിക്കണ്ടാന്ന് വിചാരിച്ചു. "
കിച്ചു പറഞ്ഞു.
" ഹം.. നിന്റെ കൈയിൽ കാശുണ്ടോ...? "
" ആഹ് ഒരു 20 രൂപയുണ്ട്.. "
" എന്നാൽ വാ നമ്മുക്ക് ബേക്കറിൽ പോയി എന്തേലും കഴിക്കാം... "
അഭി പറഞ്ഞു.
കിച്ചുവും അത് സമ്മതിച്ചു.
ഇരുവരും കൂടെ അടുത്തുള്ള ബേക്കറിയിലേക്ക് ചെന്നു.
14 രൂപയുടെ രണ്ട് പഫ്‌സ്സും, ലൈം ജ്യൂസും കുടിച് വിശപ്പടക്കി.
ശേഷം ഇരുവരും ടുർണമെന്റ് നടക്കുന്ന ഗ്രൗണ്ടിലേക്ക് നടന്നു.
" എന്നാലും എന്റെ കിച്ചു ഫസ്റ്റ് കളി തന്നെ നീ എന്ത് മാതിരി ത്തയപ്പിക്കലാ തയപ്പിച്ചത്...? 6 ഓവർ മാച്ചിൽ, രണ്ട് ഓവർ ത്തയപ്പിച്ചാലുള്ള അവസ്ഥ നിനക്ക് അറിയാലോ...? എന്തോ ഭാഗ്യത്തിനാ ആ കളി നമ്മള് ജയിച്ചത്...
നാട്ടിൽ നിന്ന് കളിക്കുമ്പോ നീ വെടികെട്ട് ബാറ്റിംഗ് ആണല്ലോ...? പിന്നെ ഇവിടെ വന്നപ്പോൾ എന്ത് പറ്റി...? "
അഭി ചോദിച്ചു.
" അത് ആ ബാറ്റ് എനിക്ക് ശെരിയാവാഞ്ഞിട്ടാഡാ... എന്തൊരു വെയിറ്റ് ആ അതിന്...
നമ്മള് കളിക്കാൻ എടുക്കുന്ന ബാറ്റിന് ഇത്ര കനം ഇല്ലല്ലോ..."
കിച്ചു പറഞ്ഞു.
" ഓ... അപ്പൊ അത് കൊണ്ടാണല്ലേ നിനക്ക് കളിക്കാൻ കഴിയാതിരുന്നത്...? "
" അതെ... "
" എന്നാ നീ വീട്ടിൽ പോയി നമ്മുടെ ബാറ്റ് എടുത്തുകൊണ്ടു വാ.. "
" അത് നടക്കില്ല... നിന്നോട് ഞാൻ നേരത്തെ പറഞ്ഞതല്ലേ.. വീട്ടിൽ പോയാൽ അമ്മ തിരികെ ഇവിടേക്ക് വിടില്ലായെന്ന്... "
" ഇനിയിപ്പോ എന്താ ചെയ്യാ...?
💬 Comments
View all comments