0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 3.2K
" " നിനക്ക് പൊയിക്കൂടേ...? " " ഞാനോ...? " " ആഹ്... ബാറ്റ്‌ വീടിന്റെ പുറത്ത് തന്നെയാ ഞാൻ വച്ചത്. നീ ചെന്ന് എടുത്താൽ മതി. അഥവാ അമ്മ നിന്നെ കണ്ടാൽ തന്നെ വലിയ കുഴപ്പമില്ല. എന്നെപ്പറ്റി ചോദിച്ചാൽ ക്ലാസ്സ്‌ന് പോയിന്ന് പറഞ്ഞാൽ മതി... "
" നിന്റെ അമ്മ അതൊക്കെ വിശ്വസിക്കുവോടൊ...? " " അതൊന്നും കുഴപ്പമില്ല. അമ്മ നിന്നെ കണ്ടാലല്ലേ.. ഈ കള്ളമൊക്കെ പറയേണ്ടു. ചില ദിവസങ്ങളിൽ അമ്മയ്ക്ക് ഉച്ച മയക്കം ഉള്ളതാ.. " കിച്ചു അവന് ധൈര്യം നൽകി. " ആഹ്.. ശെരി ഞാൻ പോയി എടുത്തിട്ട് വരാം. എനി നല്ല ബാറ്റ്‌ ഇല്ലാത്തതിന്റെ പേരിൽ നീ മരിയാതയ്ക്ക് കളിക്കാതിരിക്കേണ്ട... " ശേഷം അഭി അവിടെനിന്നും പോയി. ടുർണമെന്റ് കമ്മിറ്റിക്കാരുടെ അടുത്തേക്ക് ചെന്നു. അഭി അവിടെയുള്ള തന്റെ സുഹൃത്തിന്റെ പക്കൽ നിന്നും സൈക്കിൾ വാങ്ങി കിച്ചുവിന്റെ വീട്ടിലേക്ക് ചലിച്ചു. സമയം ഉച്ചയായി. ഈ സമയം തെങ്ങ് കയറ്റക്കാരൻ സുധാകരൻ ചേട്ടൻ ഇതുവഴി ചോറുണ്ണാൻ വീട്ടിലേക്ക് പോകാറുള്ളത്. അയാള് വിചാരിച്ചാലെ കിണറ്റില് വീണ തൊട്ടി എടുക്കാൻ പറ്റത്തുള്ളൂ. വേറെയാരും ഇതിനൊന്നും വേണ്ടി മെനക്കെടുമെന്നു തോന്നുന്നില്ല. മാങ്ങ പറിക്കാൻ എടുക്കുന്ന ഒരു കൊക്കയുണ്ടായിരുന്നു, അതാണേൽ പൊട്ടിപ്പോയി. അല്ലായിരുന്നേൽ കൊക്കയുപയോഗിച്ച് തോട്ടിയെടുക്കാൻ ഒരു കൈ നോക്കാ മായിരുന്നു. ഓരോന്ന് ചിന്തിച്ച് സുചിത്ര ഉമ്മറത്തേയ്ക്ക് ചെന്നു. ഈ സമയം സൈക്കിൾ ചവിട്ടികൊണ്ട് അഭി അവിടെയെത്തി. ഇവനെന്താ ഈ സമയം ഇവിടെ..? സുചിത്ര സംശയിച്ചു. സുചിത്രയെ കണ്ട അഭിയൊന്ന് ഞെട്ടി. കുഴപ്പാവോ.. അവൻ ശങ്കി ച്ചു. " ഈ

💬 Comments

View all comments