Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]
സമയം നീയെന്താ ഇവിടെ..? ഇന്ന് ക്ലാസ്സിന് പോയില്ലേ...? "
സുചിത്ര ചോദിച്ചു.
" ഇല്ല ചേച്ചി.. ഇന്ന് പോയില്ല. ഒരു ക്രിക്കറ്റ് ടുർണമെന്റ് ഉണ്ടായിരുന്നു. "
അവൻ പതുങ്ങി പതുങ്ങി പറഞ്ഞു.
" കിച്ചു ഉണ്ടോ നിങ്ങടെ കൂടെ...? "
" ഇല്ല ചേച്ചി. അവൻ ഇന്ന് ക്ലാസ്സിന് പോയിരുന്നു. "
അവളുടെ മുഖത്തു നോക്കാതെ പറഞ്ഞു.
" ഹം... "
പരുങ്ങി കൊണ്ടുള്ള അഭിയുടെ സംസാരത്തിൽ നിന്നും അവൾക്ക് കാര്യം പിടികിട്ടി. കിച്ചു ടുർണമെന്റ് കളിക്കാൻ ചെന്നിട്ടുണ്ട്, ഇവൻ കള്ളം പറയുകയാ. ഇങ്ങോട്ട് വരട്ടെ കിച്ചുവിന് കാണിച്ചു കൊടുക്കുന്നുണ്ട്.
" ചേച്ചി ഈ ബാറ്റ് എടുക്കുന്നുണ്ടെ..? "
അവൻ ഉമ്മറത്തു നിന്ന് ബാറ്റ് എടുത്തുകൊണ്ടു പറഞ്ഞു.
സുചിത്ര അവന് മറുപടി കൊടുത്തില്ല.
അഭി ബാറ്റ് സൈക്കിളിന്റെ പിന്നിൽ ഇറുക്കി വച്ച് പോകാൻ തുടങ്ങി.
അപ്പഴാണ് സുചിത്ര ആ കാര്യം ചിന്തിച്ചത്.
" ഡാ... അഭി... ഒന്ന് നിന്നെ...? "
സുചിത്ര അവനെ വിളിച്ചു.
അവൻ തിരിഞ്ഞു നോക്കി : എന്താ ചേച്ചി...?
" നീ ഒന്ന് ഇങ്ങ് വന്നേ... എനിക്ക് ഒരു ഉപകാരം ചെയ്തു തരുവോ...? "
അവൾ ചോദിച്ചു.
" എന്ത് ഉപകാരം...? "
" വെള്ളം കോരുന്ന തൊട്ടി കിണറ്റില് വീണു. അതൊന്ന് എടുത്തു തരുവോ...? "
" അയ്യോ ചേച്ചി.. ഇപ്പൊ സമയം ഇല്ല. വൈകുന്നേരം വന്ന് എടുത്തു തന്നാൽ മതിയോ...? "
" ഒരു 10 മിനിറ്റത്തെ കാര്യമല്ലേ ഉള്ളു. അത് വരെ കാത്തുടെ... "
സുചിത്ര കുറച്ച് മയത്തിൽ
💬 Comments
View all comments