0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 3.1K
ആരെകൊണ്ടും ഒരു ചിത്തപേരും കേൾപിക്കരുത്... " മകൾക്ക് ഓരോ നിർദ്ദേശങ്ങൾ നൽകി. " ശെരി അമ്മേ.. " യാത്ര പറഞ്ഞ് അവൾ പടിയിറങ്ങി. ഈ നേരം കിച്ചു അമ്മയുടെ അടുത്തേക്ക് ചെന്നു. സുചിത്ര അവനെ സംശയത്തോടെ നോക്കി. " നീയെന്താ ഇവിടെ തന്നെ നിൽക്കുന്നെ? " അവൾ ചോദിച്ചു. അവൻ കുറച്ചു പതുങ്ങി. " അത് പിന്നെ... ഞാൻ ഇന്നലെ പറഞ്ഞ കാര്യം... ഒരു.... 200 രൂപ... " അവൻ തപ്പി തപ്പി പറഞ്ഞു. പെട്ടന്ന് സുചിത്രയുടെ മുഖഭാവം മാറി. " നിന്നോട് ഞാൻ ഇന്നലെ തന്നെ പറഞ്ഞതാ.. കാശ് തരത്തില്ലായെന്ന്. നിനക്കെന്താ പറഞ്ഞാൽ മനസ്സിലാവില്ലേ. പരിക്ഷ ആവാറായി അപ്പോഴാ അവൻ ക്രിക്കറ്റ്‌ കളിക്കാൻ നടക്കണത്... വേഗം പോയിക്കോ എന്റെ മുൻപിന്ന്. അല്ലേൽ എന്റെ കൈയ്യിന്ന് നീ മേടിക്കും. " അവൾ ഉറക്കെ ശകാരിച്ചു. അവൻ പിന്നെ ഒന്നും മിണ്ടാൻ നിന്നില്ല. വേഗം തിരിഞ്ഞു നടന്നു. വഴക്ക് കേട്ടപ്പോഴുള്ള ഏട്ടന്റെ മുഖം കണ്ട് വീണയ്ക്ക് ചിരിവന്നു. അവൾ അടക്കി ചിരിച്ചു. സുചിത്ര ഇപ്പോഴും വഴക്ക് പറയുന്നത് നിർത്തിയിട്ടില്ല. കിച്ചുനെ എന്തൊക്കെയോ പറയുന്നുണ്ട്.
അതൊന്നും കേൾക്കാതെ കിച്ചു വേഗം വീണയുടെ പിന്നാലെ നടന്നു. " എന്തിനാ ഏട്ടാ രാവിലെ തന്നെ അമ്മേന്റെ വായിന്ന് വഴക്ക് കേൾക്കാൻ നിക്കുന്നെ...? " വീണ ചോദിച്ചു. " ഒരു 200 രൂപ ചോദിച്ചതിനാ ഈ കണ്ട വഴക്കോക്കെ ഞാൻ കേട്ടത്. " അവൻ വിഷമത്തോടെ പറഞ്ഞു. " വിഷമിക്കാതെ കിച്ചു ഏട്ടാ... " " എങ്ങനെ വിഷമിക്കാതിരിക്കാനാ. നീ ദിവസവും കാണുന്നതല്ലേ... ചെറിയ

💬 Comments

View all comments