0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 3K
ഇങ്ങനെ ചില കുഴപ്പങ്ങളൊക്കെ ഉണ്ടാവും. പിന്നെ ശെരിയായിക്കൊള്ളും. എന്തായലും എന്റെ മോള്‌ ഇങ്ങനെയൊരു പരീക്ഷണത്തിന് മുതിർന്നല്ലോ അത് തന്നെ നല്ല കാര്യം. " സുചിത്ര മകൾക്ക് പ്രോത്സാഹനം നൽകി. ഈ സമയം അനുജത്തി ഉണ്ടാക്കിവച്ച വിഭവങ്ങൾ നോക്കുകയാണ് കിച്ചു. പുട്ട് അത്ര ശെരിയായിട്ടില്ല. പക്ഷെ കറി കാണാനൊക്കെ ഒരു ചന്ദമുണ്ട്. " എന്താ ഏട്ടാ ഇങ്ങനെ നോക്കി നിൽക്കുന്നെ. ഇതൊക്കെ കഴിച്ചിട്ട് അഭിപ്രായം പറ.. " വീണ ധൃതി കൂട്ടി. " ശെരി ശെരി.. " കിച്ചു അവളുടെ തൊട്ടടുത്തുള്ള കസേരയിൽ ഇരുന്നു. പ്ലേറ്റിൽ ഒരു കഷ്ണം പുട്ടും കുറച്ച് കടല കറിയും ഒഴിച്ചു.
ഏട്ടന്റെ അഭിപ്രായത്തിനുവേണ്ടി കാത്തിരിക്കുകയാണ് പെങ്ങൾ. കിച്ചു അത് കഴിച്ചുനോക്കി. " എങ്ങനെയുണ്ട്..? കൊള്ളാമോ...? " " മ്മ്... സൂപ്പറായിട്ടുണ്ട്. എനിക്ക് ഇഷ്ടപ്പെട്ടു. " അവൻ കഴിച്ചുകൊണ്ട് പറഞ്ഞു. " താങ്ക്സ് ഏട്ടാ... " അവൾക്ക് സന്തോഷമായി. സമയം 9 മണിയായി. കിച്ചു കോളേജിലേക്കും, വീണ അമ്മയുടെ തറവാട്ടിലേക്കും പോകാൻ ഒരുങ്ങി. ആവശ്യമുള്ള വസ്ത്രങ്ങളും മറ്റു സാമഗ്രികളും വീണ ഒരു ബാഗിൽ നിറച്ചു വച്ചു. " നീ ഇവളെ ബസ്സ് കയറ്റി വിട്ടിട്ട് കോളേജിലേക്ക് പോയാൽ മതി കേട്ടോ... " സുചിത്ര കിച്ചുവിനോട് പറഞ്ഞു. കിച്ചു തലകുലുക്കി. സുചിത്ര മകളെ അടുത്തേക്ക് വിളിച്ചു അവളുടെ നെറ്റിൽ ഒരു മുത്തം കൊടുത്തു. വീണ അമ്മയുടെ കവിളിൽ തിരിച്ചും ചുംബിച്ചു. " മോള്‌ പോയിട്ട് വാ... നല്ലോണം പഠിക്കണം കേട്ടോ. മുത്തശ്ശിയേയും,മുത്തച്ഛനേയും ബുദ്ധിമുട്ടിക്കരുത്. പുതിയ കോളേജാണ്. ഒരുപാട് ചീത്ത കുട്ടികളൊക്കെയുണ്ടാവും അവരുമായി ചങ്ങാത്തം കൂടാൻ നിൽക്കരുത്.

💬 Comments

View all comments