0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 3.1K
തന്നതല്ലേ...? ഇത് നീ തന്നെ വച്ചോ..." പൈസ തിരികെ നീട്ടി. " വേണ്ട ഏട്ടാ... ഇപ്പൊ ഏട്ടനാ പൈസയുടെ ആവിശ്യം. ഇത് വച്ചോ... എന്റെ കൈയില് വച്ചാ വല്ല ഡയറി മിൽക്ക് സിൽക്കും വാങ്ങി ഈ കാശ് ചിലവാക്കും. അതിനേക്കാൾ നല്ലതല്ലേ ഏട്ടന്റെ ആവിശ്യത്തിന് ഉപയോഗിക്കുന്നത്... " അവൾ സന്തോഷത്തോടെ പറഞ്ഞു.
അവനും സന്ദോഷമായി. അവന്റെ ഉള്ളിൽ അനുജത്തിയെ ഒരു മാലാഖയ്ക്ക് സമമായി തോന്നി.ഈ സമയം വീണയ്ക്ക് പോകാനുള്ള ബസ്സ്, സ്റ്റോപ്പിൽ വന്നു നിർത്തി. ഏട്ടനോട് യാത്ര പറഞ്ഞ് വീണ ബസ്സിലേക്ക് കയറി. ബസ്സ് പോയതിനു ശേഷം കിച്ചു കോളേജിലേക്ക് തിരിച്ചു. ബീന ടീച്ചറുടെ ഭർത്താവ് രവിയും, മകൾ നീതുവും കാറിൽ യാത്ര ചെയ്യുന്നു. രവിക്ക് ഒരു 56 വയസ് പ്രായം വരും. മകൾ നീതു 24 വയസ് പ്രായം, എംകോം ഫൈനൽ ഇയർന് പഠിക്കുന്നു. കാണാൻ നമ്മുടെ സിനിമ നടി നിഖില വിമലിനെ പോലെയിരിക്കും. https://imgur.com/undefined " അച്ഛാ ശെരിക്കും പറഞ്ഞാൽ എനിക്ക് നിങ്ങളുടെ രണ്ടാളുടെയും ഒപ്പമുള്ള ജീവിതം മടുത്തു. " നീതു മുഖം തിരിച്ചുകൊണ്ട് പറഞ്ഞു. " അതെന്താ മോളെ ഇപ്പൊ ഇങ്ങനെ പറയാൻ കാരണം...? " രവി സംശയത്തോടെ ചോദിച്ചു. " ഒരു മാസം അച്ഛന്റെകൂടെ, പിന്നൊരു മാസം അമ്മയുടെ കൂടെ.. ഇങ്ങനെ മാറി മാറി താമസിച്ചുള്ള ഈ ജീവിതം എനിക്ക് മടുത്തു. " രവി ഒന്നും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ ചിലത്തി. " ഞാൻ ഒരുപാട് തവണ നിങ്ങളോട് രണ്ടാളോടും മാറി മാറി ചോദിച്ചു എന്താണ് രണ്ടാൾക്കും ഇടയിലുണ്ടായ പ്രശ്നമെന്ന്...? രണ്ടുപേരും

💬 Comments

View all comments