0%

Chapter Title : ക്രിക്കറ്റ് കളി 4 [Amal SRK]

Author : amal Read All Parts 3.1K
എനിക്ക് വ്യക്തമായൊരു ഉത്തരം തന്നിട്ടില്ല. എപ്പോഴും എന്തെങ്കിലും മുടന്തൻ കാരണങ്ങൾ പറഞ്ഞ് ഒഴിഞ്ഞു മാറും. എനിയും ഇങ്ങനെ തുടരാൻ എനിക്ക് താല്പര്യമില്ല. സത്യം അറിയണം എനിക്ക്. " രവി മൗനം തുടർന്നു. അത് കണ്ട് അവൾക്ക് ദേഷ്യം വന്നു. " നിങ്ങള് രണ്ടുപേരും എന്താണ് എന്നോട് ഒളിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുനില്ല. എന്ത് ആകാശം ഇടിഞ്ഞു വിഴുന്ന കാര്യമായലും എനിക്ക് അറിയണം. സത്യം അറിയാനുള്ള പ്രായം ഇപ്പൊ എനിക്കായി. " അവൾ വീണ്ടും വീണ്ടും ആവർത്തിച്ചു. മകളുടെ ചോദ്യം കേട്ട് അയാൾക്ക് ദേഷ്യം വന്നു. കണ്ണുകൾ കൂർപ്പിച്ചു അവളെ നോക്കി. " എന്തിനാ ഈ കാര്യത്തെകുറിച്ച് ഇപ്പൊ ഇവിടെ സംസാരിക്കുന്നെ...? നിനക്ക് വേറെ ഒന്നും പറയാനില്ലേ...? " രവി കുറച്ചു ദേഷ്യത്തോടെയാണ് ചോദിച്ചത്. " ഇല്ലാ.... ഇതാണ് എനിക്ക് അറിയേണ്ടത്... നിങ്ങള് രണ്ടു പേരുടെയും ഈഗോ കാരണം എനിക്ക് എന്റെ ജീവിതത്തിന്റെ നല്ലൊരു സമയം നഷ്ടമായി. നഷ്ടപെട്ട സമയം തിരിച്ചു കിട്ടാൻ പോകുന്നില്ലെന്ന് അറിയാം... അതുകൊണ്ട് എനിയുള്ള ജീവിതമെങ്കിലും നിങ്ങളുടെ രണ്ടുപേരുടെയും കൂടെ സന്തോഷത്തോടെ ജീവിച്ചു തീർക്കണമെന്നാണ് എന്റെ ആഗ്രഹം. " അവൾ ഉറച്ച ശബ്ദത്തിൽ പറഞ്ഞു. ഒടുവിൽ അയാൾക്ക് പറയാതെ നിവർത്തിയില്ലാതായി.
" മോളെ നീ ഒരിക്കലും ഒന്നും അറിയാൻ പാടില്ല... അത് അങ്ങനെയാ... ഞാനും നിന്റെ അമ്മയും പിരിയാനുണ്ടായ കാരണം നീ അറിഞ്ഞാൽ ഒരുപക്ഷെ നിനക്ക് ഇപ്പൊ ഉള്ള സന്തോഷം കൂടെ ഇല്ലാതാവും. അങ്ങനെയുണ്ടാവരുതെന്ന് വിജാരിച്ചാ നിന്നോട് ഒന്നും പറയാതിരുന്നത്. " രവി മനസ്സില്ലാ മനസ്സോടെ പറഞ്ഞു. കാർ കുറേ ദൂരം സഞ്ചരിച്ചതിന് ശേഷം വീട്ടിലെത്തി.

💬 Comments

View all comments