0%

Chapter Title : ക്രിക്കറ്റ് കളി 6 [Amal SRK]

Author : amal Read All Parts 1.4K
" സുചിത്ര പറഞ്ഞു. " നീ അവനോട് വാശി കളഞ്ഞു വന്ന് ചോറുണ്ണാൻ പറ... " രാജേഷ് പറഞ്ഞു. " ഞാൻ പറയാനൊന്നും പോണില്ല. വിശക്കുമ്പോ അവൻ താനെ വന്ന് കഴിച്ചോളും. ചേട്ടൻ അതോർത്ത് ആവലാതി പെടേണ്ട... " സുചിത്ര പറഞ്ഞു. " ഞാൻ അവന്റെ ഫോണിൽ വിളിച്ചു സംസാരിക്കണോ...? " " വേണ്ട രാജേഷേട്ടാ... അവന് ഈ അടുത്തിടെയായിട്ട് വാശി ഇത്തിരി കൂടുതലാ... വലിയാ ആളായി പോയിന്നാ അവന്റെ വിചാരം. നമ്മൾ അതൊക്കെ മൈൻഡ് ചെയ്യാതിരിക്കുമ്പോ അവന് മനസ്സിലായിക്കൊള്ളും ഈ വാശി കാണിച്ചുനടന്നതൊക്കെ വെറുതെയായിപോയിന്ന്... "
" ഹം...നീ പറഞ്ഞത് ശെരിയാ... " " മ്മ്.. " " നീ ചോറുണ്ടോ... സുചിത്രേ...? " " ഞാൻ ഉണ്ടു... " " ഇവിടെ ആഹാരം ആവണതെ ഉള്ളു. നീ ഇന്ന് എന്താ കൂട്ടാൻ വച്ചത്...? " രാജേഷ് ചോദിച്ചു. " ഇന്ന് മീനൊന്നും കിട്ടിയില്ല ചേട്ടാ.. അതുകൊണ്ട് ബീഫ് വറത്തു. എലിശേരിയും, ഇളവങ്ങ തോരനും വച്ചു. " " ഇളവങ്ങ തോരൻന് കേൾക്കുമ്പോ തന്നെ നാവീന്ന് വെള്ളം ഉറ്റി. ചോറും കൂട്ടി കഴിക്കാൻ കൊതിയാവുന്നു... " " എന്നാ പിന്നെ വേഗം ഇങ്ങോട്ട് വായോ... ചേട്ടന് ഇഷ്ടമുള്ളതെല്ലാം ഞാൻ ഉണ്ടാക്കി തരില്ലേ... " " ഇല്ലെടി നാട്ടിൽ വന്നാൽ ശെരിയാവില്ല... കുറച്ചു കൂടെ കാക്കണം... " " എന്നാ പിന്നെ കൊതിയും വച്ച് അവിടെ നിന്നോ... " " എന്താ നിന്റെ ശബ്ദത്തിന് ഖനം വച്ച പോലെ...? പിണങ്ങിയോ..? " " ഏയ്... പിണക്കമൊന്നുമില്ല... ചേട്ടന്

💬 Comments

View all comments