0%

Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]

Author : amal Read All Parts 7.7K

കൈയിൽ അഞ്ചിന്റെ പൈസ ഇല്ലേലും ഗമ കാണിക്കുന്നതിന് അവന് ഒരു കുറവുമില്ല... "

രാഹുൽ അവനെ കളിയാക്കി.

അവന്റെ വർത്തമാനം കേട്ട് അഭി ഇളിച്ചു കാണിച്ചു.

രാത്രി സുചിത്രയും കിച്ചുവും ഡൈനിങ് ടേബിളിലിരുന്ന് ചോറുണ്ണുകയാണ്.
സുചിത്ര എന്തൊക്കെയോ ചിന്തിച്ചുകൊണ്ടാണ് ചോറ് വരി വായിൽ വെക്കുന്നത്.

അമ്മ ഈ ലോകത്തൊന്നുമല്ലയെന്ന കിച്ചുവിന് മനസ്സിലായി. അവൻ അതൊന്നും മൈൻഡ് ചെയ്യാതെ ചോറുണ്ണലിൽ മുഴുകി.

" എടാ കിച്ചു... നിന്റെ കൂട്ടുകാരിൽ നിനക്ക് ഏറ്റവും ഇഷ്ടമുള്ളത് ആരോടാ...? "

സുചിത്ര ചോദിച്ചു.

എന്താ അമ്മയിപ്പോൾ ഇങ്ങനെ ചോദിക്കാൻ കാരണം.
അവൻ അമ്മയുടെ മുഖത്തെക്ക് തന്നെ സംശയത്തോടെ നോക്കി.

" നീ ചോദിച്ചത്.. കേട്ടില്ലേ...? "

ഇത്തവണ അവളല്പം ഉറക്കെ ശബ്ദത്തിലാണ് ചോദിച്ചത്.

" നവീൻ... "

അവൻ മറുപടി നൽകി.

" നവീനോ...? "

സുചിത്ര ആശ്ചര്യത്തോടെ ചോദിച്ചു.

അവൾ കേൾക്കാൻ ഉദ്ദേശിച്ച ഉത്തരമല്ല മകന്റെ നാവിൽ നിന്നും മൊഴിഞ്ഞത്.

" അതേ... നവീൻ...
കൂട്ടത്തിൽ അവനോടാ എനിക്ക് കൂടുതൽ ഇഷ്ടം... "

ചോറുവാരി വായിലിട്ടുകൊണ്ട് പറഞ്ഞു.

" അഭിയോ...? അവനെങ്ങനാ... നല്ല സ്വഭാവക്കാരനല്ലേ...? "

സുചിത്ര ചോദിച്ചു.

" അമ്മോ... എനിക്ക് അറിഞ്ഞൂടാ...
എനിക്ക് അവനെക്കാൾ ഇഷ്ടം നവീനെയാ... "

" അതെന്താ...? "

" ബാക്കിയുള്ളവരൊക്കെ... അത്ര നല്ല സ്വഭാവക്കാരല്ല... "

" പിന്നെ...? "

സുചിത്രയുടെ സംസാര ശൈലി മാറി തുടങ്ങി.

കൂട്ടുകാരുടെ യഥാർത്ഥ സ്വഭാവത്തെ കുറിച്ച് അമ്മയോട് പറഞ്ഞാൽ പിന്നൊരിക്കലും അവരുടെയൊപ്പം തന്നെ കൂട്ടുകൂടാൻ വിടത്തില്ല എന്ന് അവന് തോന്നി.

" ബാക്കിയുള്ളവരൊക്കെ... വേഗം ചൂടാവുന്ന

💬 Comments

View all comments