Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]
ടൈപ്പാ...
അതൊക്കെ വച്ചുനോക്കുമ്പോ നവീൻ കുറച്ചു കൂടെ ബേറ്ററാണ്... "
അവനങ്ങനെ പറഞ്ഞപ്പോൾ അവളുടെ മുഖത്തു ചെറിയ ആശ്വാസം പ്രകടമായി.
തന്റെ അമ്മയ്ക്ക് എന്താണ് സംഭവിച്ചത്...?
അവൻ ആശ്ചര്യപ്പെട്ടു.
" കിച്ചു... "
" എന്താ അമ്മേ...? "
" നാളെ നീ അമ്മേന്റെ തറവാട് വീട് വരെ ചെല്ലണം. ഞാനൊരു കേക്ക് ഉണ്ടാക്കി വച്ചിട്ടുണ്ട്. അത് നീ വീണ മോൾക്ക് കൊണ്ടുപോയി കൊടുക്കണം. "
" നാളെയോ...? "
" എന്തേ...? നാളെ നിനക്ക് പറ്റില്ലേ.. "
ദേഷ്യത്തോടെ ചോദിച്ചു.
" പറ്റും... "
അവൻ വിനയത്തോടെ പറഞ്ഞു.
നാളെ കേക്കും കൊണ്ട് തറവാട്ടിലേക്ക് ചെന്നാൽ വൈകുന്നേരം ക്രിക്കറ്റ് കളിക്കാൻ സാധിക്കില്ല. ആ വിഷമം അവന്റെ മനസ്സിൽ അലയടിച്ചു.
ചോറുണ്ട ശേഷം സുചിത്ര ബെഡ്‌റോമിലേക്ക് ചെന്നു.
ട്രി... ട്രി...
ബീന മിസ്സ് ഫോൺ അറ്റന്റ് ചെയ്തു.
" അഹ്... പറ സുചിത്രേ... ഇപ്പൊ കുറച്ച് ദിവസം ആയല്ലോ നീ ഇങ്ങോട്ടൊക്കെ ഒന്ന് വിളിച്ചിട്ട്. എന്തേ... തിരക്കായിരുന്നോ...? "
ബീനാ മിസ്സ് ചോദിച്ചു.
" ഏയ് തിരക്കൊന്നും ഇല്ലായിരുന്നു ചേച്ചി... "
" എന്താ ഇപ്പൊ വിളിക്കാൻ കാരണം...? "
" നാളെ നമ്മുക്ക് ഒന്ന് ഷോപ്പിങ്ങിന് പോയാലോ...? വീട്ടിലെ സാധനങ്ങളൊക്കെ തീർന്നിരിക്കുവാ... "
സുചിത്ര പറഞ്ഞു.
" അയ്യോ... സുചിത്രേ...
നാളെ എനിക്ക് വരാൻ പറ്റത്തില്ല..."
" അതെന്താ ചേച്ചി... നാളെ വരാൻ പറ്റാത്തേ...? "
" വേറെയൊന്നും കൊണ്ടല്ല... നാളെ കൃഷ്ണൻ കുട്ടിസാറ് വീട്ടിലേക്ക് വിരുന്നിനു വരുന്നുണ്ട്... "
" നമ്മുക്ക് രാവിലെ നേരത്തേ
💬 Comments
View all comments