Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]
മൂഡ് കളയണ്ട. നമ്മൾ ഇവിടെ വന്നത് എന്തിനാണ്...? ക്രിക്കറ്റ് കളിക്കുന്ന സ്ഥലത്തെ പുല്ല് അറത്ത് വൃത്തിയാക്കാനും, ബാറ്റ് ചെയ്യുന്ന സ്ഥലത്തെ പിച്ച് ലെവലാക്കാനും,
അപ്പൊ എല്ലാവരും ഈ പറഞ്ഞ പണിയിൽ മാത്രം ശ്രദ്ധ കൊടുക്കുക.
വൈകിട്ട് നമ്മുക്ക് ഇവിടെ വച്ച് ക്രിക്കറ്റ് കളിക്കേണ്ടതാണെന്ന് ഓർമ്മ് വേണം.
" അതെ... എന്തിനാണോ വന്നത് ആ പണി ചെയ്യുക. വെറുതെ അനാവശ്യമായി പ്രശനം ഉണ്ടാക്കരുത്...? "
നവീൻ പറഞ്ഞു.
അങ്ങനെ ആ പ്രശ്നം അവിടെ കെട്ടടങ്ങി.
അഭിയും കിച്ചുവും കൂടെ ചെറിയ കല്ലുകളൊക്കെ മണ്ണിൽ കുത്തി പിച്ച് റെഡിയാകുകയാണ്. ഈ സമയം മറ്റുള്ളവർ പുല്ല് അറിഞ്ഞു വൃത്തിയാക്കുന്നു.
ഈ സമയം കിച്ചു അഭിയുടെ അടുത്തു ചെന്ന് സ്വകാര്യം ചോദിച്ചു : ഈ ശുണ്ടൻന്ന് പറഞ്ഞാൽ എന്താ...? അത് അത്ര വലിയ തെറിയണോ...?
പുതുതായി എന്തോ കെട്ട ഭാവമാണ് അവന്റെ മുഖത്തുള്ളത്.
അഭി വാ പൊളിച്ച് അത്ഭുതത്തോടെ കിച്ചുവിനെ നോക്കി.
അഭിയുടെ നോട്ടം കണ്ട് ചോദിച്ചത് അബദ്ധമായിപോയോന്ന് കിച്ചുവിന് തോന്നി.
പിന്നെ കൂടുതൽ ഒന്നും സംസാരിക്കാൻ നിൽക്കാതെ കിച്ചു അഭിയുടെ അടുത്തുനിന്നു മാറി നടന്നു.
സുചിത്ര പാത്രം കഴുകുവാൻ വേണ്ടി പൈപ്പ് തുറന്നു.
പായല് പിടിച്ച വെള്ളമാണ് പൈപ്പ് വഴി വന്നത്.
കൂടാതെ വെള്ളത്തിനു ചെറിയ നിറവ്യത്യാസവുമുണ്ട്.
" മുകളിലെ വാട്ടർ ടാങ്ക് ക്ലീൻ ചെയ്തിട്ട് ഇപ്പൊ 7, 8 മാസം കഴിഞ്ഞു. "
അവൾ സ്വയം പറഞ്ഞു.
ഇനിയിപ്പോ എന്താ ചെയ്യുക. ഇതിന് മുൻപ് വാട്ടർ ടാങ്ക് വൃത്തിയാക്കിതരുന്നത് രാജേഷേട്ടന്റെ സുഹൃത്ത് ഹരിയാണ്. കഴിഞ്ഞ മാസം ജോലികിട്ടി അവൻ ഗൾഫിലേക്ക്
💬 Comments
View all comments