Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]
അഭി വീണ്ടും സ്ക്രോർ ചെയ്തു.
മറ്റുള്ളവരൊക്കെ കുശുമ്പോടെ അഭിയെ നോക്കി.
" പറ്റുമെങ്കിൽ എത്രയും പെട്ടന്ന് വൃത്തിയാക്കി കിട്ടിയാൽ നന്നായിരുന്നു. "
അവൾ പറഞ്ഞു.
" ശെരി ചേച്ചി. ഞങ്ങൾ ഇവിടുത്തെ പണിയൊക്കെ തീർത്ത്, ഉടനെ വന്ന് ടാങ്ക് ക്ലീൻ ചെയ്തുകൊള്ളാം... "
അഭി പറഞ്ഞു.
" അഹ്... ശെരി...
എന്നാ ഞാൻ വരട്ടെ... "
" ഓക്കേ ചേച്ചി. അതികം വൈകില്ല. ഞങ്ങൾ എത്തിക്കോളാം... "
അഭി പറഞ്ഞു.
അഭിയുടെ നേതാവ് ചമയല് കൂടെയുള്ളവർക്കൊന്നും അത്ര രസിച്ചില്ല. കിച്ചു അടുത്തുള്ളത് കൊണ്ട് അവരത് പുറത്ത് കാട്ടിയില്ലന്നെ ഉള്ളു.
അമ്മ പോയപ്പോഴാണ് കിച്ചുവിന് ആശ്വാസമായത്.
" ഞാൻ ആകെ പേടിച്ചു പോയി. എന്നെ വല്ല വഴക്ക് പറയാനോ മറ്റോ വന്നതാണെന്ന് കരുതി... ഭാഗ്യം... "
കിച്ചു സംതൃപ്തിയോട് പറഞ്ഞു.
" ഹം... "
മനു ഒന്ന് മൂളുക മാത്രം ചെയ്തു.
" എല്ലാവരും പണി ഒന്ന് വേഗം തീർക്ക്. കിച്ചുവിന്റെ വീട്ടിലെ ടാങ്ക് വൃത്തിയാക്കാനുള്ളതാ... "
അഭി രാജാവിനെ പോലെ പറഞ്ഞു.
മനു, നവീനിന്റെ അടുത്തേക്ക് ചെന്നു.
" എനിക്ക് ഇവന്റെ നേതാവ് ചമയല് കണ്ടിട്ട് ചൊറിഞ്ഞു വരുന്നുണ്ട്... ഈ കിച്ചു ഇവിടെയുണ്ടായിപോയി... അല്ലേൽ ഞാനവനെയുണ്ടല്ലോ... "
മനു പല്ല് കടിച്ചുകൊണ്ട് പറഞ്ഞു.
" നീ തൽകാലം അടങ്... അവനുള്ളത് വൈകിട്ട് സൗകര്യം പോലെ നമ്മുക്ക് കൊടുക്കാം... "
നവീൻ അവനെ സമാധാനിപ്പിച്ചു.
അരമണിക്കൂറ് കൊണ്ട് കളിസ്ഥലത്തെ അല്ലറ, ചില്ലറ പണികളൊക്കെ എല്ലാവരും ചേർന്ന് ചെയ്തു തീർത്തു.
" സമയം 11 കഴിഞ്ഞു. നമ്മുക്ക് വേഗം കിച്ചുവിന്റെ
💬 Comments
View all comments