0%

Chapter Title : ക്രിക്കറ്റ് കളി 7 [Amal SRK]

Author : amal Read All Parts 7.5K

വീട്ടിലെ ടാങ്ക് ക്ലീൻ ചെയ്യാം... "

അഭി എല്ലാവരോടുമായി പറഞ്ഞു.

" ഉച്ചയാവാറായില്ലേ... നല്ല വെയിലുമുണ്ട്. നമ്മുക്ക് വൈകുന്നേരം വൃത്തിയാക്കി കൊടുത്താൽ പോരെ.. ? "

നവീൻ പറഞ്ഞു.

അത് അഭിക്ക് അത്ര ഇഷ്ടപ്പെട്ടില്ല : ഇതൊക്കെ ഒരു വെയിലാണോ...? നിനക്ക് പണിയെടുക്കാൻ മടിയാണെങ്കിൽ അത് പറഞ്ഞാൽ പോരെ... ഇതിനെക്കാൾ വെയിലുള്ളപ്പോൾ നമ്മള് ക്രിക്കറ്റ്‌ കളിക്കുന്നതല്ലേ...?

" ആ... ശരി ശരി... എനി ഞാൻ ആയിട്ട് ഒടക്ക് കാണിക്കുന്നില്ല. വാ വേഗം ടാങ്ക് വൃത്തിയാക്കാം... "

അഭിയോട് പറഞ്ഞു ജയിക്കാൻ കഴിയില്ലെന്ന് നവീന് നന്നായിട്ട് അറിയാം.

അവരെല്ലാവരും കൂടെ സുചിത്രയുടെ വീട്ടിലേക്ക് ചെന്നു.

കിച്ചു ചെന്ന് വാതില് തുറന്ന് കൂട്ടുകാരെ അകത്തേക്ക് ക്ഷണിച്ചു.

വീടിന്റെ ഉൾ വശം കണ്ട് അഭി ഒഴികെ ബാക്കിയുള്ളവരുടെയെല്ലാം കണ്ണ് തള്ളി പോയി.

കാര്യം കിച്ചു താങ്കളുടെ ക്ലാസ്സ്‌മേറ്റും, കളിക്കൂട്ടുകാരനുമാക്കെയാണെങ്കിലും, അവന്റെ വീടിനകം ദർശിക്കാനുള്ള ഭാഗ്യം അവർക്കില്ലായിരുന്നു.

ഹാളിൽ 65 ഇഞ്ച് വരുന്ന വലിയ 4K ടീവി. ഇൻവെർട്ടർ ഏസി, എൽ ഈ ഡി ലൈറ്റുകൾ അങ്ങനെ വിലകൂടിയ പല പല ആഡംബര വസ്തുക്കൾ.

ഒരു നിമിഷം അവരാകെ നിശ്ചലമായി നിന്നു.

വീടിന്റെ മുക്കും, മൂലയും വളരെ വൃത്തിയോടെയാണ് സൂക്ഷിച്ചിരിക്കുന്നത്. ഒരു അഴുക്കു പോലും എവിടെയും കാണാനില്ല.

" എന്നാ വിടാടാ ഇത്...? ഉഫ് ഒരു രക്ഷയും ഇല്ല. ജനിക്കുവാണേൽ ഇതുപോലൊരു വീട്ടിൽ ജനിക്കണം. "

വിഷ്ണു പറഞ്ഞു.

" ശെരിയാ എനിക്കും ഉണ്ട് ഒരു വീട്... ഓടിട്ട പഴയ വീട്. ഇതിനോട് കമ്പയർ ചെയ്യാൻ കൂടെ യോഗ്യതയില്ല... "

മനു അസൂയയോടെ

💬 Comments

View all comments