Chapter Title : ക്രിക്കറ്റ് കളി 8 [Amal SRK]
ഓർത്ത് പറഞ്ഞതാ... "
അത് കേട്ട് അയാൾ കുടുങ്ങി ചിരിച്ചു കൊണ്ട് പറഞ്ഞു : അത് അപ്പോഴത്തെ സാഹചര്യത്തിൽ വരാൻ പറ്റാതായതല്ലേ...
നാളെ ഞാൻ വാക്ക് മാറത്തില്ല. എല്ലാ തിരക്കുകളും നിനക്ക് വേണ്ടി മാറ്റി വച്ചിട്ടാ ഞാൻ വരണത്...
" ഹം... "
" നിന്റെ മകള് വീട്ടിൽ തന്നെയുണ്ടോ ഇപ്പഴും...? "
" അവള് ഇവിടെയുണ്ട്... അവള് ഇവിടെ ഉള്ളത് സാറിന് ബുദ്ധിമുട്ടാവുമോ...? "
" ഏയ്... എനിക്ക് എന്ത് ബുദ്ധിമുട്ട്...
മറിച് സന്തോഷം മാത്രമേ ഉള്ളു. അവളെ നേരിൽ കാണാലോ.. "
" അതേ...
സാറിന് അവളുടെ സാനിധ്യം ഇഷ്ടപ്പെടുമോ എന്നൊരു സംശയം മാത്രമേ എനിക്കുണ്ടായിരുന്നുള്ളു അത് മാറിക്കിട്ടി... "
" ഹം...
നേരം ഒരുപാട് വൈകി. എനിക്ക് നല്ല ഉറക്കം വരണുണ്ട്.. "
കോട്ടുവാ ഇട്ടുകൊണ്ട് പറഞ്ഞു.
" അഹ്... ഞാൻ കൂടുതൽ സംസാരിച്ചു സാറിന്റെ ഉറക്കം കളയുന്നില്ല. സാറ് കിടന്നോളു. ഗുഡ് നൈറ്റ്.. "
" ഗുഡ് നൈറ്റ്... "
അയാൾ തിരിച്ചും പറഞ്ഞു ഫോൺ കട്ട് ചെയ്തു.
രാവിലെ.
ഒത്തിരി വൈകിയാണ് നീതു ഉണർന്നത്.
ബ്രെഷ് ചെയ്തു ഫ്രഷ് ആയി 10 മണിക്കാണ് മുറി വിട്ട് പുറത്തുവന്നത്.
ബ്രേക്ക് ഫാസ്റ്റ് ടേബിളിൽ നിരത്തിയിട്ടുണ്ട്.
ചായ ഗ്ലാസിൽ തൊട്ടു നോക്കി. തണുത്ത് പച്ച വെള്ളം കണക്കെ ആയിട്ടുണ്ട്.
അമ്മ എന്താ രാവിലെ എന്നെ ഉണർത്താതിരുന്നത്.
ഓ അമ്മയുടെ പ്രിയതമൻ വരുന്ന ദിവസമല്ലേ...
അയാളെ സൽകരിക്കാനുള്ള വിഭവങ്ങൾ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും.
നീതു അടുക്കളയിലേക്ക് ചെന്നു.
ബീന അവിടെയിരുന്ന് കരിക്കറിയുന്ന തിരക്കിലാണ്.
കിച്ചണിലേക്ക് വന്ന
💬 Comments
View all comments