Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]
തിരികെ കൊടുത്തു.
ഗ്ലാസ് വാങ്ങിച് അഭിയോട് ഒന്നും മിണ്ടാതെ അവൾ അകത്തേക്ക് നടന്നു.
" സുചിത്ര ചേച്ചി... "
അഭി പിന്നിന്ന് വിളിച്ചു.
അവൾ തിരിഞ്ഞു നോക്കി.
" ചേച്ചിയെന്താ എന്നോടൊന്നും മിണ്ടാത്തെ...? "
അവൾ മൗനം തുടർന്നു.
" എന്നോട് ദേഷ്യമാണോ..? "
അതിനും അവൾ മറുപടി കൊടുത്തില്ല.
" ചേച്ചി എന്തുകൊണ്ടാണ് എന്നോട് മിണ്ടാത്തേന്ന് എനിക്ക് മനസ്സിലാവുന്നില്ല..? പക്ഷെ എനിക്ക് ചേച്ചിയോട് മിണ്ടാതിരിക്കാൻ പറ്റില്ല...
കാരണം ചേച്ചിയെ എനിക്ക് അത്രയ്ക്ക് ഇഷ്ടാ... "
അവൻ അത്രയൊക്കെ പറഞ്ഞിട്ടും അവൾ ഒരക്ഷരം പോലും തിരിച്ചു മിണ്ടിയില്ല.
പോക്കറ്റിൽ നിന്നും ഒരു കടലാസ് ചുരുട്ട് എടുത്ത് സുചിത്രയുടെ കാൽച്ചുവട്ടിൽ എറിഞ്ഞു.
" ഇതിലെന്റെ നമ്പറുണ്ട്. എനി എന്നേലും എന്നോട് മിണ്ടാൻ തോന്നുവാണേൽ വിളിക്കണം. അല്ലെങ്കിൽ ഒരു മെസ്സേജെങ്കിലും അയക്കണം. ഞാൻ കാത്തിരിക്കും.. "
അവൻ കളി സ്ഥലത്തേക്ക് തിരികെ നടന്നു.
സുചിത്ര ആ കടലാസ്ചുരുട്ട് ചവിട്ടി തെറിപ്പിച്ച് അകത്തു കയറി വാതിലടച്ചു.
ക്രിക്കറ്റ് കളിയൊക്കെ കഴിഞ് വീട്ടിലേക്ക് പോകാനിരിക്കുകയാണ് എല്ലാവരും.
" വീട്ടിൽ ചെന്ന് കുളിച്ചിട്ട് എല്ലാവരും വേഗം ഷെഡിലേക്ക് വരണം... "
മനു പറഞ്ഞു.
" ഞാൻ ഇന്ന് ഇല്ലെടാ... "
അഭി പറഞ്ഞു.
" അതെന്താ നീ ഇല്ലാത്തെ..? "
രാഹുൽ ചോദിച്ചു.
" ഇന്ന് ഭയങ്കരം ക്ഷിണം... ഒന്നിനും വയ്യാ... "
" കളിക്കുമ്പോ ആ ക്ഷിണമൊന്നും കണ്ടില്ലല്ലോ...? "
" കളി കഴിഞ്ഞപ്പോഴാ ക്ഷിണം തുടങ്ങിയത്... "
" ഇതുവരെയില്ലാത്ത ക്ഷിണാ ഇവന്... "
വിഷ്ണു പറഞ്ഞു.
" വീട്ടി ചെന്നിട്ട്
💬 Comments
View all comments