Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]
കിച്ചു നീയിങ് വന്നേ... "
ഫീൽഡ് നിൽക്കുന്ന കിച്ചുവിനെ അടുത്തേക്ക് വിളിച്ചു.
" എന്താടാ...? "
ചോദിച്ചുകൊണ്ട് കിച്ചു അടുത്തേക്ക് വന്നു.
" ഇവന് ദാഹിക്കുന്നു പോലും.. നീ വീട്ടിൽ ചെന്ന് ഒരു കുപ്പി വെള്ളം എടുത്തോണ്ട് വാ... "
നവീൻ കിച്ചുവിനോട് പറഞ്ഞു.
" അത് നടക്കില്ല.. ഇപ്പൊ വെള്ളമെടുക്കാൻ വീട്ടിലേക്ക് കയറിച്ചെന്നാൽ പിന്നെ ഇവിടേക്ക് തിരികെ വിടില്ല... "
കിച്ചു പറഞ്ഞു.
" ഇനിയിപ്പോ ഒരു വഴിയേയുള്ളു... "
നവീൻ പറഞ്ഞു.
" എന്ത് വഴി...? "
" കളി കഴിഞ്ഞിട്ട് വീട്ടിൽ ചെന്ന് കുടിച്ചാൽ മതി... "
" ഒന്ന് പോടാ... ദാഹിച്ചു മനുഷ്യന്റെ തൊണ്ട വാരണ്ടിരിക്കുവാ..."
" ന്നാ നീ ഒറ്റക്ക് പോയി കുടിക്ക്...
ഒന്നുമില്ലേലും അവരടെ ടാങ്ക് വൃത്തിയാക്കി കൊടുത്തതല്ലേ നമ്മള്. അതുകൊണ്ട് പഴയത് പോലെ വഴക്കുണ്ടാക്കില്ല... "
നവീൻ പറഞ്ഞു.
" പോയി നോക്കാം അല്ലേ..? "
" നീ ധൈര്യമായി പോ... "
നവീൻ അഭിയെ പറഞ്ഞയച്ചു.
അഭി തന്റെ വീട്ടിലേക്ക് പോകുന്നത് കിച്ചുവിന് ഇഷ്ടമല്ല. പക്ഷെ അവനത് പുറത്ത് പ്രകടിപ്പിച്ചില്ല.
ടിങ് ടോങ്...
അഭി കോളിംഗ് ബെൽ മുഴക്കി.
സുചിത്ര ചെന്ന് വാതിൽ തുറന്നു. അഭിയെ കണ്ടപ്പോൾ അവളൊന്നു പരുങ്ങി.
" ചേച്ചി എനിക്ക് കുടിക്കാൻ കുറച്ചു വെള്ളം വേണം... "
അഭി പറഞ്ഞു.
സുചിത്ര ഒന്നും മിണ്ടാതെ വെള്ളമെടുക്കാൻ അകത്തേക്ക് ചെന്നു.
ചേച്ചിക്ക് എന്നോട് ദേഷ്യമുണ്ടാവോ..? അവൻ സംശയിച്ചു.
ഈ സമയം ഒരു ഗ്ലാസ് വെള്ളവുമായി സുചിത്ര വന്നു.
അവനത് വാങ്ങിച് കുടിച്ച് ഗ്ലാസ്
💬 Comments
View all comments