0%

Chapter Title : ക്രിക്കറ്റ് കളി 9 [Amal SRK]

Author : amal Read All Parts 6.1K

" എന്നിട്ട് ഡോക്ടറെ കാണിച്ചില്ലേ...? "

" ഇല്ല... "

" അതെന്താ...? "

" അതൊന്നും വേണ്ടി വരില്ല... ഒന്ന് ഉറങ്ങി എഴുന്നേൽക്കുമ്പോഴേക്കും മാറിക്കൊള്ളും.. "

" എങ്കിൽ നിനക്ക് ടാബ്ലറ്റ് എങ്കിലും മേടിച്ചൂടേ...? കിച്ചുവിനോട് പറഞ്ഞാൽ അവൻ വാങ്ങി കൊണ്ടുവരുവാരുന്നല്ലോ... "

" അതൊന്നും വേണ്ട ചേട്ടാ... നാളെ ഉണരുമ്പോഴേക്കും ശെരിയായിക്കൊള്ളും... "

" എന്നാലും നീയിങ്ങനെ വേദന സഹിച്ചു നിൽക്കേണ്ടുന്നത് ഓർക്കുമ്പോൾ... "

" എനിക്ക് കുഴപ്പമില്ലായെന്ന് പറഞ്ഞില്ലേ... പിന്നെ ഇതിന് മുൻപും ഇതുപോലെ രണ്ടു,മൂന്ന് തവണ ഉണ്ടായിട്ടുള്ളതാ... ഞാനത് ചേട്ടനോട് പറഞ്ഞില്ലെന്നേയുള്ളു. നല്ലൊരു ഉറക്കം കിട്ടിയാൽ ഇത് ശെരിയായിക്കൊള്ളും.."

" ഹം അങ്ങനെയാണേൽ ഞാൻ കൂടുതൽ സംസാരിച്ചു നിന്നെ ബുദ്ധിമുട്ടിക്കുന്നില്ല. നീ കിടന്നോ... "

തൃപ്തിവരാതെ അയാൾ പറഞ്ഞു.

" ശെരി ചേട്ടാ.. "

" നീ അത്താഴം കഴിച്ചോ..? "

ഒരു നിമിഷം നിശബ്ദയായി ശേഷം അവൾ മറുപടി നൽകി : ഉം.. കഴിച്ചു...

" അഹ് ഓക്കേ... ഞാൻ സംസാരിച്ചു കൂടുതൽ ബുദ്ധിമുട്ടിക്കുന്നില്ല. നീ ഉറങ്ങിക്കോ... ഗുഡ് നൈറ്റ്‌.. "

അയാൾ ഫോൺ കട്ട്‌ ചെയ്തു.

മുറിയിലിരുന്ന് പെസ്സ് കളിക്കുകയാണ് കിച്ചു. പെട്ടന്ന് അവന്റെ ഫോണിലേക്ക് ഒരു കോൾ വന്നു. അച്ഛനാണ്. അവൻ ഫോൺ അറ്റന്റ് ചെയ്തു.

" ഹലോ അച്ഛാ... "

" അഹ്.. നീ അവിടെ എന്തെടുക്കുവാ..? "

അച്ഛൻ ചോദിച്ചു.

" ഞാൻ... ഞാൻ... ഇ...വിടെ...ടീവി കാണുവാ... "

അവനൊരു കള്ളം തട്ടി വിട്ടു. മൊബൈൽ ഗെയിം കളിക്കുന്നത് അച്ഛന് ഇഷ്ടമല്ല.

" അമ്മയുടെ

💬 Comments

View all comments