0%

Chapter Title : കൃഷ്ണപ്രിയ [Ponnus]

Author : kkstories Read All Parts 524

ഞാൻ ചോദിച്ചു " അതെന്താ ടീച്ചറെ അങ്ങനെ ഒരു talk.. ഒരു നിരാശാ കാമുകീടെ ടച്ച്‌. "

നീ പോടാ.. ആർക്കാടാ ഒരു പൊളിഞ്ഞ പ്രേമത്തിന്റെ കഥ പറയാൻ ഇല്ലാത്തെന്നു ടീച്ചറും..

ഞാൻ പറഞ്ഞു, എന്റെ ടീച്ചറെ ഭാവീൽ എനിക്കിണ്ടാവണ പിള്ളേർക്ക് എന്റെ കഥ ഞാൻ പറഞ്ഞു കൊടുക്കുമ്പോ ഈ പറഞ്ഞ പ്രേമത്തില് മാത്രല്ല ഒന്നിലും തോൽക്കാത്ത അവരുടെ തന്തേടെ കഥ പറഞ്ഞു കൊടുക്കണംന്നാ എന്റെ സ്വപ്നം...

.

.

.

.

.

ടീച്ചറ് വിളിച്ചു ഉപദേശിച്ചെന്റെ പിറ്റേന്ന്.. ആശാത്തി, ഏത് മ്മടെ കഥാനായിക വന്നു എന്റെ അടുത്ത് സംസാരിച്ചു...

സംഭവം ആൾക്കൊരു ചളിപ്പൊക്കെ ഉണ്ടാർന്നു പെട്ടെന്ന് വന്നു നേരെ സംസാരിക്കാനൊക്കെ.. ഒരു lunch ബ്രേക്കിനു ഞാൻ ബുക്കിലെന്തോ എഴുത്യോണ്ടിരിക്കണ സമയത്ത് ആശാത്തി വന്നു ...." ടാ ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചല്ല.. എല്ലാരേം പോലെ വെറുതെ ഒലുപ്പിച്ചു നടക്കുന്നതാന്ന് വിചാരിച്ചാ അങ്ങനെ ഒക്കെ പറഞ്ഞെ..

ഞാൻ പറഞ്ഞു " അത് കൊഴപ്പല്യ പ്രിയാ (അവള്ടെ പേര് )..

പെട്ടെന്നൊരു ഭാവ വ്യത്യാസത്തോടെ അവൾ ചോദിച്ചു " പ്രിയയോ.. നീ അങ്ങനെ അല്ലാലോ ഇത്രേം നാളും എന്നെ വിളിച്ചോണ്ടിരുന്നേ....

" ഇത്രേം നാളും പോലല്ലോ ഇനി.. " ഞാനും പറഞ്ഞു.

"ടാ അങ്ങനെ അല്ല ടാ നീ പ്രിയെന്നു വിളിക്കുമ്പോ ഒരുപാട് ഡിസ്റ്റൻസ് ഒള്ള ഒരാള് വിളിക്കും പോലെ പോലെ തോന്നാ... അല്ലെങ്കി എനിക്ക് തീരെ പരിജയം ഇല്ലാത്തൊരാള് വിളിക്കണ പോലെ."

ഞാൻ ചോദിച്ചു " അതല്ലേ നമ്മൾക്ക് രണ്ട് പേർക്കും നല്ലത്..? ".. തമ്മിൽ

💬 Comments

View all comments