Chapter Title : കൃഷ്ണപ്രിയ [Ponnus]
ഒന്നും അറിയാതെ മാറിപോവുന്നത്...
അതാർന്നു നല്ലത് ന്ന് മ്?
.
'ആണോ... അങ്ങനെ ആണോ "??? കണ്ണ് കൂർപ്പിച് ഒരു മാതിരി കുഞ്ഞിപ്പിള്ളേരുടെ പോലെ ആർന്നു അവള്ടെ മുഖം അപ്പൊ.
ഭാവങ്ങളേതുമില്ലാതെ ഞാൻ പറഞ്ഞു "അങ്ങനെ ആവണതായിരിക്കും എല്ലാര്ക്കും നല്ലത് പ്രിയേ.."..
അത് കേട്ടതും ദേഷ്യം കൊണ്ട് അവള്ടെ മൂക്കിൻതുമ്പ് ചുവന്നു വന്നു "നീയീ പ്രിയേന്ന് ഒള്ള വിളി ഒന്ന് നിർത്തോ??..ന്റെ പേര് കൃഷ്ണപ്രിയാന്നാ.." ഒന്നില്ലേൽ നീ ന്റെ പേര് മുഴുവനായി വിളിക്ക്.. അല്ലെങ്കി.. "
"അല്ലെങ്കി?" ഒരു ചെറിയ പുഞ്ചിരിയോടെ ഞാൻ ചോദിച്ചു.
അതുകണ്ടാകണം അവൾക്ക് ദേഷ്യം പിന്നേം കൂടി.
"അല്ലെങ്കി നീ എന്നെ ഒന്നും വിളിക്കണ്ട.."
"വേണ്ട?"ഒരു കുസൃതിയോടെ ഞാൻ ചോദിച്ചതിന് എടുത്തടിച്ച പോലെ
വേണ്ടന്ന് പറഞ്ഞു കളഞ്ഞു കുട്ടിപിശാശ്.
.
.
.
ന്നാ വേണ്ടാ ല്ലേ ന്ന് ഞാനും.. "ന്നാ പിന്നെ വഴക്കീന്ന് തന്നെ തൊടങ്ങാം ല്ലെ??.."
..
"ന്താന്ന്..?" ഞാൻ ചോദിച്ചത് മനസ്സിലാവാതെ അവൾ വീണ്ടും മോന്ത ചോപ്പിച്ചു..
"അല്ല സാധാരണ ഇങ്ങനൊരു situation ഇലാ ഈ പ്രേമോം മണ്ണാങ്കട്ടയും തുടങ്ങുന്നതേ.. അതോണ്ട് ചോയ്ച്ചതാ..."
.
.
.
.
"ഈ തെണ്ടി.. ഞാൻ നിന്നെ പ്രേമിക്കാൻ വന്നതൊന്നും അല്ല.. "
.
.
പിന്നെ?😳
.
.
.
നമ്മക്ക് നല്ല friends ആവാം ടാ.. അല്ലാതെ ഈ പ്രേമോം കോപ്പൊന്നും എനിക്ക് പറ്റില്ല...
.
.
.
എനിക്ക് ശെരിക്കും നല്ല ദേഷ്യോം സങ്കടോം ഒക്കെ കൂടെ മിക്സ് ആയ ഒരു ഫീൽ ആർന്നു..
.
.
💬 Comments
View all comments