0%

Chapter Title : കൃഷ്ണപ്രിയ [Ponnus]

Author : kkstories Read All Parts 527

"അതെന്താ എന്നെ പ്രേമിക്കാൻ കൊള്ളില്ലേ...?" ഇച്ചിരെ ഉയരം കുറവാണേലും കാണാൻ ബല്ല്യ തെറ്റില്ലാത്ത ഒരുത്തൻ ആണെന്നുള്ള നല്ല ബോധ്യം എനിക്കുണ്ട്.. പിന്നെ വല്ല്യ കൊഴപ്പല്യാതെ പാട്ടും പാടും അതോണ്ടന്നെ ചെറുതല്ലാത്ത ഒരു ആരാധക വൃന്ദം പെൺപിള്ളേരുടെ ഇടയിൻ ഇണ്ട് താനും.. ന്നിട്ടും ഈ ബാക്കിയുള്ളോനു ആദ്യം ആയിട്ട് പ്രേമം തോന്നിയത് ഈ പിശാശിനോട്... ന്ത്‌ പറയാൻ മറ്റേ സിനിമേല് മമ്മൂക്ക പറയണ പോലെ വിധിവൈപരീദ്യം... 😒ല്ലാണ്ട് ന്ത്‌ പറയാൻ..

.

.

.

.

ന്നാലും എന്തേലും ആവട്ടെന്നാർന്നു എന്റെ line.. മിണ്ടാത്തേലും ഭേതല്ലേ കൊഞ്ഞപ്പ്ന്ന് പറഞ്ഞ പോലെ...

അവള് എന്റടുത്തു മിണ്ടാതെ പോണേലും നല്ലതല്ലേ ഫ്രണ്ട്ഷിപ്പ് ന്റെ പുറത്താണേലും ഒന്ന് ചിരിച്ചിട്ട് പോണത്.അതേ പിടിച്ചാണെലും പിന്നെ പിടിച്ച് കേറാലോ ഏത്???.. 🫣😉

.

അങ്ങനെ ഞങ്ങൾ നല്ല friends ആയി.. Company ആയി... എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയാവുന്നത്ര friends ആയി.. ഒരുപക്ഷെ എന്റെ കാമുകി ആണവൾ എന്ന് പറയുന്നതിന് അപ്പുറത്തേക്ക് അവൾ എന്റെ ആരെല്ലാമോ ആയി.. ആങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് അഥിതിയായി അയ്യാൾ എത്തുന്നത്.... ജീവനും ജീവിതവും ലക്ഷ്യബോധങ്ങളും മാറ്റി മറിക്കാൻ കേൾപ്പുള്ളയാൾ... ക്ഷണിക്കപ്പെടാത്ത അതിഥി..

💬 Comments

View all comments