0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]

Author : Kambikathakal Read All Parts 736

ചോദിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടു ആപ്പിള്‍ ജൂസ് മാത്രം പറഞ്ഞു , ഒരാള്‍ കൂടി വരാന്‍ ഉണ്ട് എന്നും ഫുഡ്‌ എന്നിട്ട് മതി എന്നും പറഞ്ഞു. ദൂരെ നിന്ന് ഒരാള്‍ വരുന്നത് ഞങ്ങള്‍ കണ്ടു. ആള്‍ ഇത് തന്നെ ആണെന്ന് ഞങ്ങള്‍ ഉറപ്പിച്ചു, കാരണം ഞങ്ങള്‍ ഇരുന്ന സ്ഥലത്തേക്ക് നേരെ വരുകയാണ് അയാള്‍. ചെറിയ ഒരു നാണം അയാളുടെ മുഖത്തും ഉള്ള പോലെ. ഞാന്‍ ഒന്ന് വിളറിയ പോലെ ആയി, കൃഷ്ണയെ നോക്കിയപ്പോള്‍ അവള്‍ ആകെ വിളറി വെളുത്തിരിക്കുന്നു. ശരീരം അല്പം വിറക്കുന്നും ഉണ്ട്. ‘എന്താടി .. ‘ കൃഷ്ണ : ഏട്ടാ എനിക്ക് പേടി ആവുന്നു , മൂത്രം ഒഴിക്കാന്‍ മുട്ടുന്നു. ഞാന് പതുക്കെ അവളോട്‌ പറഞ്ഞു : എടി നിന്റെ കിളി പോയോ ? എന്തൊക്കെ ആയിരുന്നു നേരത്തെ പറഞ്ഞത് മലപ്പുറം കത്തി , ടൈം ബോംപ്, bus stand എന്നിട്ടിപ്പോ .. ഞാന്‍ അവളെ കളിയാക്കി. എങ്കിലും എനിക്കും അല്പം ആശയ കുഴപ്പം ഉണ്ടായിരുന്നു ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യും എന്ന കാര്യത്തില്‍. അവള്‍ തല കുനിച്ചു അങ്ങനെ ഇരുന്നു. എന്നേക്കാള്‍ അല്‍പ്പം ഉയരം കൂടുതല്‍ ഉണ്ട് ആള്‍ക്ക്, ആള്‍ ഇപ്പോള്‍ ഇങ്ങടുത്തെത്തി ഒരു ടിപ്പിക്കല്‍ പ്രവാസി തന്നെ.. കസവ് മുണ്ട് കൈയ്യില്‍ സ്വര്‍ണ്ണത്തിന്റെ ബ്രൈസ്ലെറ്റ് രണ്ടു സ്വര്‍ണ്ണ മോതിരങ്ങള്‍. വെള്ള നിറത്തില്‍ തിളങ്ങുന്ന ഷര്‍ട്ട്‌, നല്ല വെളുത്ത നിറം എന്നേക്കാള്‍ അല്പം കൂടി പൊക്കം ഉണ്ട് നല്ല തടിയും , തടി എന്ന് പറഞ്ഞാല്‍ കുറച്ചല്ല നന്നായി ഓവര്‍ ആണ് തടി.

💬 Comments

View all comments