Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 3 [Biju]
മോന്‍ ‘ ഇപ്പൊ വേണം അച്ഛാ please’ ഞാന്‍ : ഓക്കേ ഡാ ഇപ്പൊ ശരി ആക്കി തരാം ഞാന്‍ വേഗം അടുക്കളയില്‍ കയറി ചായ ഉണ്ടാക്കാനും തുടങ്ങി. എന്തായാലും ഞാന്‍ അടുക്കളയില്‍ കയറി ചായ ഒക്കെ ഉണ്ടാക്കി എന്ന് കാണുമ്പോള്‍ അവള്‍ക്കു വലിയ സന്തോഷം ആയിരിക്കും. സ്ഥിരം ഇങ്ങനെ മടിയന്‍ ആവാതെ ഇടക്കൊക്കെ കൃഷ്ണയെ അടുക്കളയില്‍ ഒക്കെ സഹായിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. (എന്റെ കാര്യത്തില്‍ തീരുമാനങ്ങള്‍ എപ്പോഴും അങ്ങനെ പലതും ഉണ്ടാവാറുണ്ട് കേട്ടോ , പക്ഷെ അവയില്‍ വളരെ ചുരുങ്ങിയ ചിലത് മാത്രം ആണ് പ്രാവര്‍ത്തികം ആവാറുള്ളത്) എന്തായാലും ചായ തിളപ്പിച്ച് ഗ്ലാസ്സുകള്‍ ലേക്ക് പകര്‍ന്നു കൊണ്ടിരിക്കെ മോനും കൃഷ്ണയും ആയുള്ള സംസാരം ഹാള്‍ ഇല്‍ കേട്ട് ഉടനെ കൃഷ്ണേന്ദു അടുക്കളയില്‍ എത്തി. ചായ ഗ്ലാസില്‍ ഒഴിച്ച് വെച്ച എന്നെ കണ്ടു അവള്‍ അങ്ങ് ത്രില്‍ അടിച്ചു നിന്ന് പോയി. ‘ആഹാ എന്ത് പറ്റി’ ഇന്ന് എന്റെ പ്രാണ നാഥന് ? ഞാന്‍ : ഒന്നുല്ലടി സ്നേഹം കൂടിയത കൃഷന്‍ : എന്തെ ഇപ്പൊ പ്രത്യേകിച്ച് സ്നേഹം കൂടാന്‍ ഞാന്‍ : ഓ ഒന്നും ഇല്ല അതങ്ങ് കൂടി എന്താ പറ്റില്ലേ ? കൃഷ്ണ : ഓ പറ്റും പറ്റും സ്നേഹം ഇങ്ങനെ കൂടി കൂടി വരട്ടെ .. ചായ എടുത്തു ഒരു കവികള്‍ കുടിച്ചിട്ട് അവള്‍ സൂപ്പര്‍ എന്ന് കൈ കൊണ്ട് അന്ഗ്യം കാണിച്ചു. മോന് വേണ്ടി ഒരു ചെറിയ പത്രത്തില്‍ ചായ തണുപ്പിച്ചു കൊടുത്ത ശേഷം ആണ് അവള്‍ ചായ കുടിക്കാന്‍
💬 Comments
View all comments