0%

Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 7 [Biju]

Author : Kambikathakal Read All Parts 1K
അവളെ സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടായിരുന്നു. ^ ^ ^ ടാക്സി ഡ്രൈവര്‍ടെ സാന്നിധ്യം കൊണ്ട് പോകുന്ന വഴിയില്‍ ഞങ്ങള്‍ ഒന്നും സംസാരിച്ചില്ല. അവള്‍ ആണെങ്കില്‍ പിന്‍ സീറ്റ്‌ ഇല്‍ ഇരുന്നത് ഒറ്റയ്ക്ക് ആയിരുന്നതുകൊണ്ട് സുഖം ആയി കിടന്നു ഉറങ്ങി. സ്കൂളില്‍ നിന്ന് മോനെയും കൂട്ടി ഞങ്ങള്‍ വീട്ടില്‍ തിരിച്ചെത്തി.. അവള്‍ കുളിക്കുകയാണ്. അവളെ കാണുമ്പോള്‍ ഒക്കെ .. എന്നില്‍ എന്തൊക്കെയോ ഇളകിമറിയുന്നുണ്ടായിരുന്നു. ഈ സംഭവത്തിന്‌ ശേഷം ഒരു ഭീകരത , അവളുടെ നിഷ്കളങ്കമായ മുഖത്തില്‍ എവിടെയൊക്കെയോ ഞാന്‍ കണ്ടെത്തുവാന്‍ തുടങ്ങിയിരുന്നു. ഒരു യക്ഷി അവളില്‍ ഉണ്ട് എന്നത് സത്യം ആണല്ലോ.. കൂടാതെ വല്ലാത്ത ഒരു അപകര്‍ഷത ബോധവും എന്നെ വല്ലാതെ പിടികൂടിയിരുന്നു. ഓരോന്ന് ആലോചിച്ചു വരാന്ദയില്‍ ഇരുന്നിരുന്ന ഞാന്‍ കൃഷ്ണയുടെ വിളി കേട്ട് തിരിഞ്ഞു നോക്കി
‘ഏട്ട ചായ ‘ അവള്‍ നീട്ടിയ ചായ വാങ്ങിച്ചു കൊണ്ട് അവളുടെ മുഖത്തേക്ക് ഞാന്‍ ഒന്ന് നോക്കി (കുളികഴിഞ്ഞ ശേഷം അവള്‍ ഒരു വെള്ള നൈറ്റി ആണ് ധരിച്ചിരുന്നത്)അവള്‍ നോട്ടം പിന്‍വലിച്ചു കളഞ്ഞു. തറയിലേക്കു നോക്കി കൊണ്ട് അവള്‍ ചോദിച്ചു : എട്ടന് എന്താ കഴിക്കാന്‍ എടുക്കേണ്ടത് \ ഞാന്‍ : എന്തൊക്കെ ഉണ്ട് കൃഷ്ണ : ബിസ്കറ്റ് ഉം കേക്ക് ഉം ഉണ്ട് , ഏട്ടന് എന്താ വേണ്ടേ .. അല്ലെങ്കില്‍ ഞാന്‍ എന്തെങ്കിലും ഉണ്ടാക്കി തരണോ ? (അവളുടെ ആ മുഖത്തേക്ക് നോക്കാതെ സംസാരിക്കുന്ന കള്ളസ്വഭാവം ഇന്ന് മുതല്‍ തുടങ്ങിയതാണ്) ഞാന്‍ : നീ ഇരിക്ക് ഇനി രാത്രി ഭക്ഷണം മതി നീ ഒന്നും എടുക്കേണ്ട .വാ ഇരിക്കെടി.

💬 Comments

View all comments