Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
ഇങ്ങനെ ആയതിനാല്‍ കൃഷ്നക്ക് ഇപ്പോള്‍ അവളുടെ മുന്നില്‍ ഒന്ന് പോയി നില്ക്കാന്‍ തന്നെ മടി തോന്നി.
എന്‍റെ ഈശ്വരാ എത്രയും പെട്ടന്ന് ഈ പെണ്ണ് കുറച്ചു ചായയും കുടിച്ചു ഒന്ന് ഞങ്ങളുടെ വീട്ടില്‍ നിന്ന് ഇറങ്ങി കിട്ടിയാല്‍ മതിയായിരുന്നു.
എന്നാലും എന്‍റെ ശരത്തെട്ടാണ് എന്ത് പറ്റിയത ഇത്. എന്നെ കുറിച്ച് അവള് പറഞ്ഞത് കേട്ടിട്ട് ... സ്വാഭാവികമായി അവളോട് പെരുമാറുന്നത് പോലും തെറ്റല്ലേ ഇതിപ്പോ അതുമല്ല എന്‍റെ ചേച്ചിയെ കുറിച്ചൊക്കെ ആണ് പറയുന്നത്. ദൈവമേ എട്ടന് എന്താ പറ്റിയത് .. ഇനി ഞാന്‍ സ്വപ്നം കാണുകയാണോ ? ..
പെട്ടന്നുണ്ടായ ദേഷ്യത്തില്‍ എടുത്തു നിലത്തു എറിഞ്ഞ സ്റ്റീല്‍ പത്രത്തിന്‍റെ ശബ്ദം ഞാന്‍ ദേഷ്യപ്പെട്ടു ചെയ്തത് പോലെ അവര് രണ്ടുപേരും തിരിച്ചറിയാത്തത് ഭാഗ്യം ആയി..
ശരത്തെട്ടന്‍ എന്തോ വീണ്ടും പറയുന്നുണ്ട്.
ശരത്ത് : അതിന് ഞാന്‍ ഇവളെ കാണാന്‍ ഇവളുടെ വീട്ടില്‍ ചെല്ലുന്നതിനു മുന്നേ ഇവളുടെ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു.
ചിത്ര ; ഓഹോ കെട്ടാന്‍ കിട്ടിയില്ലേലും ഒന്ന് വളക്കാം ആയിരുന്നു ചേട്ടന്.
ഛെ .. ഈ പെണ്ണ് ഇതു എന്തൊക്കെയ പറയുന്നേ എന്‍റെ ശരത്തെട്ടനോട്. അതെല്ലാം കേട്ട് ശരതെട്ടന്‍ ഇളിച്ചോണ്ട് മറുപടിയും പറയുന്നു. ആ അസത്ത് പെണ്ണ് ഒന്ന് പൊയ്ക്കോട്ടേ കൊടുക്കുന്നുണ്ട് ഞാന്‍ ശരതെട്ടന്.
ചായക്ക് വെച്ച വെള്ളം ഏകദേശം തിളക്കാറായി.
ഞാന്‍ ഉണ്ടായിരുന്ന കുറച്ചു പലഹാരങ്ങള്‍ പ്ലയ്റ്റ്കളില്‍ എടുത്തു വെച്ച ശേഷം ചായ ഉണ്ടാക്കി .. ഗ്ലാസുകള്‍ ട്രേയില്‍ എടുത്തു വെച്ച്.പക്ഷെ അങ്ങോട്ട് പോകുവാന്‍ എന്തോ വല്ലാത്ത ഒരു ജാള്യത എനിക്ക് അനുഭവപ്പെട്ടു. എന്തോ ജീവിതത്തില്‍ ഒരിക്കലും ഒരിടത്തേക്ക് പോകാനും ഇങ്ങനെ ഒരു മടി തോന്നിയിട്ടില്ല. ഇങ്ങനെ ഒരു അപകര്‍ഷതബോധം ഉണ്ടായിട്ടില്ല.
++++++++++++++++++++++++++++++++++++++++++++++++++++
പിന്നീട് ശബ്ദങ്ങള്‍ ഒന്നും കേള്‍ക്കാതിരുന്നത് കൊണ്ട് ശരത്തും ചിത്രയും അടുക്കളയിലേക്കു ചെവികള്‍ കൊണ്ട് ശ്രദ്ധിചിരിക്കുകയായിരുന്നു.
ചിത്ര ഒന്ന് കൂടി എറിഞ്ഞു നോക്കാന്‍ തന്നെ തീരുമാനിച്ചു.
ചിത്ര ശബ്ദം കുറച്ചു സംസാരിക്കുന്നതായി കൃഷ്ണക്ക് തോന്നുവാന്‍ വേണ്ടി എന്നാല്‍ അവളെ കേള്‍ക്കണം എന്നാ ഉധേശ്യത്ത്തില്‍ ഒരു സ്വകാര്യം പോലെ പറഞ്ഞു.
‘ വൈഫ്‌ന്‍റെ ചേച്ചി ആള്‍
💬 Comments
View all comments