Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
ഇപ്പോള്‍ കൃഷ്ണയുടെ ഉള്ളില്‍ ഉള്ളത് സന്തോഷമാണോ അതോ ആശ്വാസം ആണോ ? ആശ്വാസം ആയിരിക്കാം . അവളില്‍ വല്ലാത്ത ഒരു ഉത്ഖണ്ട കൂടി ഉണ്ടായിരുന്നു. ശരതെട്ടന്‍റെ മുന്നില്‍ വെച്ച് താന്‍ ഇന്ന് അപമാനിക്കപ്പെടും എന്നുള്ള പൂര്‍ണ്ണ ബോധ്യം അവള്‍ക്കു ഉണ്ടായിരുന്നു. ശരത്തിനോട് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു കൃഷ്ണക്ക്. പ്രത്യേകിച്ചും ചിത്ര കുളിച്ചുകൊണ്ടിരിക്കുമ്പോള്‍ ശരത്ത് വന്നത് വലിയ ഭാഗ്യം ആയിതോന്നി കൃഷ്ണക്ക്.
ഞാന്‍ ബൈക്ക് ഞങ്ങളുടെ വീടിന്‍റെ കൌമ്പോണ്ടിലേക്ക് ഓടിച്ചു കയറ്റുമ്പോള്‍ കൃഷ്ണ ഏതോ സ്ത്രാപീഡന സന്ദര്‍ഭത്തില്‍ നിന്ന് ഓടി രക്ഷപ്പെട്ടു വരുന്ന പോലെ ആണ് എനിക്ക് തോന്നിയത്. വെള്ള കളര്‍ മാക്സി ആണ് കൃഷ്ണയുടെ വേഷം. മുടി എല്ലാം അലങ്കോലം ആയികിടന്നിരുന്നു. കരഞ്ഞു കലങ്ങിയ കണ്ണുകള്‍. എന്തൊക്കെയോ എന്നോട് പറയാന്‍ ഉള്ളതുപോലെ വിതുമ്പി നില്‍ക്കുന്ന ചുണ്ടുകള്‍ .. വിയര്‍ത്തു കുളിച്ച ശരീരം.
ആ പെണ്ണ് എന്താണാവോ കാണിച്ചത്. ഇനി കൈവിട്ട കളി ആയിപ്പോവുമോ ഞാന്‍ ചെറുതായി ഒന്ന് ഭയപ്പെട്ടു.
കൃഷ്ണ ഞാന്‍ ബൈക്ക് നിര്‍ത്തുന്നതിനു മുന്നേ ബൈക്ക്നു എതിരായി ഓടിവന്നു. ഞാന്‍ പെട്ടന്ന് നിര്‍ത്തി അവള്‍ ഹാണ്ടില്‍ ഇല്‍ പിടിച്ചിരുന്ന എന്‍റെ വലതു കൈ അവളുടെ രണ്ടു കൈകള്‍ കൊണ്ടും ചേര്‍ത്ത് പിടിച്ചു. ഏട്ടാ .. ഏട്ടാ
അവള്‍ കിതച്ചുകൊണ്ട് വിളിച്ചു
ഞാന്‍ സ്വാഭാവികത വരുത്തികൊണ്ട് ചോദിച്ചു.
‘എന്താടി’
കൃഷ്ണ : എന്താ ഏട്ടനോട് ചോധിക്കേണ്ടത് എന്ന് എനിക്ക് അറിയില്ല. വെറുതെ നാടകം കളിക്കല്ലേ ഞാന്‍ അത്രയ്ക്ക് പൊട്ടി ഒന്നും അല്ല.
എന്താ എന്താ ഏട്ടന്‍ എന്നെ ചെയ്യാന്‍ പോവുന്നെ ?
ഞാന്‍ ഏട്ടനോട് എന്തെങ്കിലും തെറ്റ്
💬 Comments
View all comments