Chapter Title : കൃഷ്ണേന്ദു എന്റെ സഹധര്‍മ്മണി 8 [Biju]
വരാം , നീ ഇവിടെ ഇല്ലാത്ത സാധനങ്ങളുടെ ലിസ്റ്റ് ഒന്ന് ഉണ്ടാക്കി തന്നെ.
കൃഷ്ണ ഒന്ന് കൂടെ ഞെട്ടി
കൃഷ്ണ : ഹാ ചിത്ര രാത്രി കഴിക്കാന്‍ ഉണ്ടാവുമോ ?
ചിത്ര : ഹാ ഉണ്ടാവുമല്ലോ ? അതെന്താ ഞാന്‍ ഉണ്ടായാല്‍ , ആന്റി എന്താ അങ്ങനെ ചോദിച്ചത്, അല്ല ആന്റി അല്ലെ എന്നെ നിര്‍ബന്ധിച്ചു കഴിപ്പിച്ചു വിടേണ്ടത് ? ഇതിപ്പോ ???
കൃഷ്ണ ചെറുതായി കൃത്രിമ ചിരി വളരെ കഷ്ടപെടുത്തി വരുത്തിച്ചു കൊണ്ട് പറഞ്ഞു : അയ്യോ , അങ്ങനെ ഒന്നും വിചാരിച്ചു പറഞ്ഞതല്ല , അവിടെ ടീച്ചര്‍ ടെ വീട്ടില്‍ താമസിക്കാന്‍ വന്നു എന്ന് പറഞ്ഞത് കൊണ്ട് ഒന്ന് ചോദിച്ചു പോയി എന്നെ ഉള്ളു. പിന്നെ എന്തിനാ എന്നെ ആന്ടി എന്നൊക്കെ വിളിക്കുന്നത് നമ്മള്‍ തമ്മില്‍ അത്രത്തോളം പ്രായ വെത്യാസം ഒന്നും ഇല്ലല്ലോ ?
ചിത്ര : അയ്യോ ഇഷ്ടപെട്ടില്ലേ ? എന്നാല്‍ മാറ്റി വിളിക്കാം കേട്ടോ , എന്താ ഞാന്‍ ഇപ്പൊ വിളിക്കേണ്ടത് ?
കൃഷ്ണ : അല്ല മോള്‍ ശരത്തെട്ടനെ ചേട്ടാ എന്ന് വിളിക്കുമ്പോ എന്നെ ചേച്ചി എന്നല്ലേ വിളിക്കേണ്ടത് , അങ്ങനെ അല്ലെ ?
ചിത്ര ; ഓഹോ അങ്ങനെ ആണോ , എന്നാല്‍ അങ്ങനെ ആവട്ടെ എന്‍റെ ചേച്ചിമോളെ
ചിത്രയുടെ ഓരോ വാക്കിലും നോക്കിലും ഭാവത്തിലും ശരീര ഭാഷയിലും ഒരു ടീസിംഗ് സ്റ്റൈല്‍ ഉണ്ടായിരുന്നു. അത്തരത്തില്‍ സംസാരിക്കുന്നവരോട് ആ രീതിയില്‍ തിരിച്ചു സംസാരിക്കാന്‍ ഉള്ള ഒരു കഴിവ് കൃഷ്ണേന്ദു വിനു ഇല്ല. അവള്‍ ആരോടും ആ രീതിയില്‍ സംസരിക്കറില്ലായിരുന്നത് കൊണ്ട് അവള്‍ക്കു ഇത്തരം സാഹചര്യങ്ങളെ നേരിടേണ്ടി വന്നിട്ടും ഇല്ല.
പിന്നെ പണ്ടെങ്ങോ കോളേജ് ജീവിതത്തില്‍ റാഗ് ചെയ്യപ്പെട്ടപ്പോള്‍ പിന്നെ അല്‍പ സ്വല്പം സുഹൃത്തുക്കളുടെ ഇടയില്‍ ഒക്കെ ഇങ്ങനെ ടീസ് ചെയ്യപ്പെട്ടു എന്നതല്ലാതെ കുടുംബിനി ആയ ശേഷം ഇങ്ങനെ ഒന്നും നേരിടേണ്ടി വന്നിട്ടില്ല.
ശരത്തെട്ടന്‍ ആണെങ്കില്‍ ഇങ്ങനെ എന്തോപോലെ ഒക്കെ എന്നോട് പെരുമാറുന്നത് കണ്ടിട്ട് അങ്ങനെ ഒന്നും ഉള്ളതായി ഭാവിക്കുന്നെ ഇല്ലേ.
‘ഇവള്‍ എന്താ ഇങ്ങനെ ഒക്കെ പെരുമാറുന്നത്’ എന്ന രീതിയില്‍
💬 Comments
View all comments