Chapter Title : ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!! [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]
ഒന്നും ആലോചിക്കേണ്ട...
ഞാൻ പോയി വൈകുന്നേരം പിക്ക് ചെയ്യാൻ വരാം...
ഒരാഴ്ച റസ്റ്റ് ചെയ്യൽ ഇനി എന്റെ വീട്ടിലാക്കാം...
എന്റെ ഒരുനിമിഷത്തെ അശ്രദ്ധ കൊണ്ടാണ് രാഹുൽ ഈ അവസ്ഥയിൽ ആയത്....
പിന്നെ ഇവിടെ സഹായത്തിനു ആരും ഇല്ലല്ലോ....
അവിടെ ഞാൻ ഉണ്ട് പിന്നെ അലീനയും....
സൊ ഡോണ്ട് വറി......ഈ തവണത്തെ ക്രിസ്മസും പുതുവർഷവും എന്റെ വീട്ടിലാവാം.........
ഇപ്പൊ ഒരു അർജന്റ് മീറ്റിങ് ഉണ്ട് രാഹുൽ.. അപ്പൊ പറഞ്ഞത് പോലെ വൈകിട്ട് കാണാം....."
അങ്ങേര് ഇത് ഉറച്ച തീരുമാനം എടുത്ത മട്ടാണ്.....
തിരിച്ചു പറയാൻ എനിക്ക് വാക്കുകൾ ഉണ്ടായിരുന്നില്ല...
ഒരു പുഞ്ചിരിയും നൽകി എന്റെ റൂമിൽ നിന്നും അയാൾ യാത്രയായി....
ശെരിക്കും ഈ അപകടത്തിൽ മുഴുവൻ തെറ്റും തോമസ് സാറിന്റെ ഭാഗത്തായിരുന്നു...
ഫോണിൽ നോക്കി കാർ എൺപത് നൂറു കിലോമീറ്റർ സ്പീഡിൽ ആ മുനിസിപാലിറ്റി റോഡിലൂടെ വളവും തിരിഞ്ഞു വന്നു വളരെ മെല്ലെ ജിമ്മിൽ നിന്നും തിരിച്ചു എന്റെ വാടക വീട്ടിലേക്കു സഞ്ചരിക്കുകയായിരുന്ന എന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു...
ഞാൻ ആണെങ്കിൽ അങ്ങേരുടെ വണ്ടിയുടെ ബോനെറ്റിൽ ആദ്യം വന്നു വീണു....
എന്നിട്ട് നിലത്തേക്കും....
ഒരു കൈ ഫ്രാക്ചർ ഉണ്ട്...
തലയിൽ ഒരു കെട്ടും....
കാലിനും പ്രശ്നമുണ്ട്....
ഇപ്പൊ ശരിയായി വരുന്നു...മുടന്തി നടക്കാൻ കഴിയും ഇപ്പൊ...വാക്കിങ് സ്റ്റിക്ക് ഉപയോഗിച്ച്........!!!
എനിക്ക് ഇതൊക്കെ സംഭവിച്ചിട്ടും അങ്ങേർക്കും അങ്ങേരുടെ കാറിനും പറയാനായി ഒന്നും പ്രശ്നം ഉണ്ടായില്ല...
രണ്ടാളും കല്ലുപോലെ നിന്നു...!!!
ഇത്രയും വലിയ പരിക്ക് പറ്റിയിട്ടും ഞാൻ കേസിനും വഴക്കിനും ഒന്നും പോവാൻ നിന്നില്ല...
എന്തോ അങ്ങനെ തോന്നിയില്ല എന്ന് വേണം പറയാൻ...
അതിന്റെ
💬 Comments
View all comments