0%

Chapter Title : ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!! [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

നന്ദി തോമസ് സർ ശെരിക്കും കാണിക്കുന്നത് പോലെ എനിക്ക് തോന്നി....

സിറ്റിയിലെ വലിയ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓണർ ആയ നാൽപതഞ്ചിന് അടുത്ത് പ്രായം തോന്നിക്കുന്ന തോമസ് സർ തന്റെ ഓരോ നിമിഷത്തിനും വളരെ വിലയുള്ള വ്യക്തി ആയിരുന്നു....

അങ്ങനെ ഒരാൾക് കേസിനു പോയി തന്റെ സമയം കളയാൻ ഒട്ടും താല്പര്യം ഉണ്ടായിരിക്കില്ലലോ...

എന്നാലും എന്റെ ഹോസ്പിറ്റലിൽ തോമസ് സർ സമയം കിട്ടുമ്പോളൊക്കെ ഓടി വരുന്നുണ്ടായിരുന്നു....

എന്റെ സ്ഥിതിഗതികൾ ഡോക്ടറോട് ചോദിച്ചു മനസ്സിലാക്കുന്നുണ്ടായിരുന്നു...

അയാൾക്ക് നല്ല കുറ്റബോധം ഉള്ളത് പോലെ എനിക്ക് ഫീൽ ചെയ്തു...

ഞാൻ ആ ബെഡിൽ നിന്നും എന്റെ വാക്കിങ് സ്റ്റിക്ക്ന്റെ സഹായത്താൽ പതിയെ എഴുന്നേറ്റു...

ആ ലിവിങ് റൂമിലുള്ള എന്റെ വർക്കിംഗ്‌ ടേബിളിനടുത്തേക്ക് ഞൊണ്ടി നടന്നു....

ആ കസേരമാറ്റി പതിയെ ഇരുന്നു....

ശെരിക്കും ഒരാളുടെ കൂട്ട് അനിവാര്യമായ സമയം ആയിരുന്നു അത്....

പക്ഷെ ജീവിതത്തിൽ ഒറ്റയ്ക്കു വഴിവെട്ടി വന്നവന് ഇതൊക്കെ മാനേജ് ചെയ്യാൻ പ്രയാസം ഉണ്ടാവരുത് എന്ന് എന്റെ മനസ്സ് നിർത്താതെ പറഞ്ഞുകൊണ്ടിരിന്നു......

ഞാൻ എന്റെ വർക്കിംഗ്‌ ലാപ്ടോപ് തുറന്നു...

കുറച്ചു പെന്റിങ് ഡിസൈൻ വർക്സ് ഉണ്ട്...

പക്ഷെ അതൊന്നും ചെയ്യാൻ ഇപ്പൊ തോന്നുന്നില്ല....

ഞാൻ ക്ലൈന്റ് നോട്‌ ഒക്കെ നടന്ന കാര്യം വിശദീകരിച്ചതാണ്....

അവരോട് ഡെഡ്ലൈൻ നീട്ടിതരാൻ കുറച്ചു ദിവസത്തെ സമയവും ചോദിച്ചിട്ടുണ്ട്...

ഉച്ചക്ക് ഭക്ഷണം ഞാൻ പുറത്തെ ഹോട്ടലിൽ നിന്നും ഓർഡർ ചെയ്തു വരുത്തിച്ചു...

പതിയെ അത് കഴിച്ചും നെറ്റ്ഫ്ലിക്സിൽ ഫിലിം കണ്ടും സമയം പോയതറിഞ്ഞില്ല...

വൈകുന്നേരം ആയിരുന്നു...

കുളിക്കാൻ കഴിയില്ല...

പക്ഷെ ഗ്യാസ് സ്റ്റോവിൽ ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി

💬 Comments

View all comments