0%

Chapter Title : ക്രിസ്മസ് തലേന്നത്തെ അപ്രതീക്ഷിത സമ്മാനം.!! [ഒറ്റയ്ക്ക് വഴിവെട്ടി വന്നവൻ]

തന്നെ തെളിഞ്ഞുനിന്നു......

ആ ഷർട്ടിന്റെ മുകളിലത്തെ ബട്ടൺ തന്റെ കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ നേക്ലാസ് ന്റെ ലോക്കറ്റ് കാണിക്കാനായി തുറന്നിട്ടപോലെ തോന്നിപ്പിക്കുന്നു....

അവർ ആ സ്റ്റെപ് നോക്കി തന്നെ തന്റെ ചെവിഭാഗത്തെ മുടിയിഴകൾ ഒന്ന് ഒതുക്കി സ്റ്റെപ് ഇറങ്ങി വരുകയാണ്...

അവരുടെ ആ വരവ് അവർക്ക് അഭിമുഖമായി സോഫയിൽ ഇരുന്ന ഞങ്ങൾ നോക്കി നിന്നു...

ഇപ്പോൾ അവരുടെ സുന്ദരമായ മുഖം എനിക്ക് വ്യക്തമായി കാണാം..

നല്ല വിരിഞ്ഞ നല്ല റൗണ്ട് ഷേപ്പ് ഉള്ള മുഖം..അവരുടെ താടിയെല്ലുകൾ കൂർത്ത മുനപോലെ.....

വലിയ കണ്ണുകൾ..

പതിഞ്ഞ മൂക്ക്...

വലിയ ചുണ്ടുകളിൽ ചുവന്ന ലിപ്സ്റ്റിക്....

അവർ നമ്മളെ നോക്കി ചിരിച്ചപ്പോൾ ആ മുന്നിലെ നിറയിലെ വെളുത്ത അഴകുള്ള പല്ലുകൾ പ്രകാശിച്ചു...

ദേവത തന്നെ അവർ........

"നിങ്ങൾ എത്തിയോ... ഞാൻ മുകളിൽ പുസ്തകം വായിച്ചു ഇരിക്കുകയായിരുന്നു... അറിഞ്ഞില്ല..."

അലീന നമ്മളെ നോക്കി ചിരിച്ചു പറഞ്ഞു...

അവർ അടുത്തുവന്നപ്പോൾ അവിടെ ഒരുപ്രത്ത്യേകതരം സുഗന്ധം പരന്നത് ഞാൻ ശ്രദ്ധിച്ചു...

"രാഹുൽ... ഇതാണ് എന്റെ പ്രിയതമ അലീന......എന്റെ ഭാര്യ വലിയ വായനക്കാരി ആണ്...."

തോമസ് സർ തന്റെ ഭാര്യയെ നോക്കി ചിരിച്ചു...

അവരുടെ സംസാരം കേട്ടു ഞാനും ഒന്ന് പുഞ്ചിരിച്ചു....

"ഹേയ്.. അങ്ങനെ ഒന്നുമില്ല രാഹുൽ... ചുമ്മാ പറയുന്നതാ....

പിന്നെ ചോദിക്കാൻ വിട്ടുപോയി...

ഇപ്പൊ എങ്ങനെ ഉണ്ട്.. ഹെൽത്ത്‌...?"അലീന എന്നെ നോക്കി അത് ചോദിച്ചു...

"ഇപ്പൊ കുഴപ്പമില്ല മാഡം...ശെരിയായ് വരുന്നുണ്ട്..."

-ഞാൻ അവരുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ പറഞ്ഞു.

"ഓഹ്.. ഇങ്ങേരോട് ഞാൻ പലപ്രാവശ്യം പറഞ്ഞിട്ടുണ്ട് ഫോൺ നോക്കി വണ്ടി ഓടിക്കരുത് എന്ന്....ഇപ്പൊ രാഹുലിനെ ഒരു വഴിക്ക്

💬 Comments

View all comments